
കോഴിക്കോട് : ഗവ. മോഡൽ ഹയർ സെക്കന്ററി സ്കൂളിലെ കെട്ടിട നിർമ്മാണത്തിന് കിഫ്ബി ഫണ്ടിൽ നിന്നും അനുവദിച്ച 4 കോടി രൂപ, കോർപ്പറേഷൻ ഫീസിബിളിറ്റി സർട്ടിഫിക്കറ്റ് നൽകാത്തത് കാരണം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു.
കോർപ്പറേഷൻ സെക്രട്ടറി പരാതി വിശദമായി പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ഫെബ്രുവരിയിൽ കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
4 കോടി നിലവിലുണ്ടെന്ന കാരണത്താൽ സ്കൂൾ വികസനത്തിന് സർക്കാർ മറ്റ് ഫണ്ടുകളൊന്നും അനുവദിക്കുന്നില്ലെന്നും സ്കൂൾ പി.ടി.എ. സമർപ്പിച്ച പരാതിയിൽ പറയുന്നു. ഫീസിബിളിറ്റി സർട്ടിഫിക്കറ്റ് നഗരസഭ നൽകാതിരുന്നാൽ തുക ലാപ്സാവുമെന്നും പരാതിയിൽ പറയുന്നു. 2019 ജൂലൈ 16 നാണ് തുക അനുവദിച്ചത്.




