കോഴിക്കോട്: ചേവായൂർ ത്വക്ക് രോഗാശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും മതിയായ ജീവനക്കാരെ നിയമിക്കുന്നതിനുമുള്ള പ്രൊപ്പോസൽ അശുപത്രി സൂപ്രണ്ട് ആരോഗ്യവകുപ്പു ഡയറക്ടർക്ക് സമർപ്പിക്കണമെന്നും ഇത് ലഭിച്ചാലുടൻ മന്ത്രിസഭയുടെ മുന്നിൽ സമർപ്പിച്ച് ആവശ്യമായ തുടർനടപടികൾ സ്വീകരിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്.
ആരോഗ്യ വകുപ്പുഡയറക്ടർക്കും ത്വക്ക് രോഗാശുപത്രി സൂപ്രണ്ടിനുമാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. നിലവിലെ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് ത്വക്ക് രോഗാശുപത്രിയെ സമീപിക്കുന്ന രോഗികൾക്ക് പരമാവധി സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് കമ്മീഷൻ ആശുപത്രി സൂപ്രണ്ടിന് നിർദ്ദേശം നൽകി.റിപ്പോർട്ടിൽ പറയുന്നു. ചർമ്മരോഗ സ്പെഷ്യാലിറ്റി ആശുപത്രിയായതിനാൽ റഫർ ചെയ്യുന്ന രോഗികൾക്ക് മാത്രം ചികിത്സ ലഭ്യമാക്കാൻ സൗകര്യം ഏർപ്പെടുത്താവുന്നതാണെന്നും റിപ്പോർട്ടിൽ പറയുന്നു. ആശുപത്രിയിലെ ചികിത്സാ നിലവാരത്തെക്കുറിച്ച് ആരോപണം ഇല്ലാത്തത് ശ്രദ്ധയമാണെന്നും ഉത്തരവിൽ പറയുന്നു.