
കോഴിക്കോട് കോർപ്പറേഷനിൽ ആറു പതിറ്റാണ്ട് കാലത്തെ ഏറ്റവും ഗുരുതരമായ തട്ടിപ്പ് എന്ന് അറിയപ്പെടുന്ന അനധികൃത കെട്ടിട നമ്പർ കേസിൽ പ്രതികളെ തിരിച്ചെ ടുക്കാനുള്ള കേരള അഡ്‌മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൻ്റെ വിധി ഞെട്ടിപ്പിക്കുന്നതാ ണെന്ന് യു.ഡി.എഫ്. കൗൺസിൽ പാർട്ടി അഭിപ്രായപ്പെട്ടു. ഇത് കാര്യത്തിൽ ഗുരുതര മായ വീഴ്ചയും കൃത്യവിലോപവുമാണ്. കോർപ്പറേഷൻ സെക്രട്ടറിക്കും മേയക്കും ഉത്തരവാദിത്തമുണ്ടെന്ന് യു.ഡി.എഫ് കരുതുന്നു. ഭരണനിർവഹണ ത്തിലുള്ള ഗുരുതരമായ വീഴ്‌ചയും അനാസ്ഥയും കെടുകാര്യസ്ഥതയും പരിഗണിച്ച് കോർപ്പറേഷൻ സെക്രട്ടറിയെ പുറത്താക്കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെടുന്നു. മേയറെ ധാർമിക ഉത്തരവാദിത്വവും ബോധ്യപ്പെടുത്തുന്നു. ഭരണകക്ഷിയുടെ വൻവീഴ്‌ച എന്ന നിലയിൽ അവർ ഒന്നടങ്കം രാജിവെക്കാൻ തയ്യാറാകണം. ഇത് സംബന്ധിച്ച കേസിൽ ജൂലായ് രണ്ടിന് ട്രിബ്യൂണൽ പുറപ്പെടുവിച്ച വിധിപ്രകാരം സസ്പെൻഷനിൽ കഴിയുന്ന സുരേഷ്, മഠത്തിൽ അനിൽ എന്നിവരെ എല്ലാ ആനുകൂല്യങ്ങളും നൽകി തിരിച്ചെടുക്കണം എന്നാണ് നിർദേശിച്ചത്. സസ്പെൻഡ് ചെയ്യുമ്പോൾ നടപടിക്രമവും മുൻസിപ്പൽ ചട്ടവും കൃത്യമായി പാലിച്ചില്ല എന്നതാണ് ഇവരെ തിരിച്ചെടുക്കാൻ ട്രിബ്യൂണൽ കണ്ടെത്തിയത്. ഇത് സെക്രട്ടറിയുടെ വീഴ്ചയായി യു.ഡി.എഫ് കരുതുന്നു. ഏതൊരു ജീവനക്കാരനെയും സസ്പെൻഡ് ചെയ്യാൻ മേയറുടെ നിർദ്ദേശപ്രകാരം സെക്രട്ടറി തീരുമാനം നടപ്പാക്കുകയാണ് വേണ്ടത് എന്നാൽ ഈ കാര്യത്തിൽ സെക്രട്ടറിയുടെ തീരുമാനം മേയർ ശരിവെക്കുന്നു എന്നാണ് ഫയലിൽ കാണുന്നത് എന്നാണ് വിധി. ഈ കാര്യത്തിൽ നിയമപരിജ്ഞാനം കൂടിയുള്ള സെക്രട്ടറിയുടെ ഭാഗത്ത് വലിയ വീഴ്‌ച സംഭവിച്ചു എന്ന് കണ്ടെത്താൻ പ്രയാസമില്ല. ജീവനക്കാരും ഭരണസമിതിയും തമ്മിലുള്ള ഒത്തുകളിയാണോ എന്നും ഞങ്ങൾ സംശയിക്കുന്നു. കെട്ടിട നമ്പർ സംബന്ധിച്ചുള്ള കേസ് രണ്ടാം വർഷത്തിലേക്ക് എത്തിനിൽക്കുമ്പോൾ നിയമനടപടിയും പോലീസ് നടപടിയും ഒരു ഇഞ്ചും മുന്നോട്ടു പോയിട്ടില്ല. 200 ലേറെ കെട്ടിടങ്ങൾക്ക് അനധികൃതനായി നമ്പർ നൽകി എന്നാണ് കോർപ്പറേഷൻ നിഗമനം അതേസമയം സംസ്ഥാന ഓഡിറ്റ് വിഭാഗത്തിന്റെ പരി ശോധനയിൽ 4427 കെട്ടിടങ്ങൾക്ക് അനധികൃത നമ്പർ നൽകി എന്നാണ് കണ്ട ത്തിയിട്ടുള്ളത്. കോർപ്പറേഷന് വമ്പിച്ച നഷ്ടം വരുത്തിയതിൻ്റെ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞുനിൽക്കാൻ സെക്രട്ടറിക്കു കഴിയില്ല.
More newsബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ അറിയിച്ച് രാഹുല്‍ ഗാന്ധി
കോളിളക്കം സൃഷ്ടിച്ച ഈ തട്ടിപ്പ് കേസിൽ കുറ്റക്കാർക്കെതിരെ സസ്പെൻഷൻ നടപടി സ്വീകരിച്ചപ്പോൾ പാലിക്കേണ്ട നിയമാനുസൃത നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. സസ്പെൻഡ് ചെയ്‌തു കഴിഞ്ഞാൽ നിയമന അതോറിറ്റി എന്ന നില യിൽ സർക്കാറിനെ അറിയിക്കേണ്ടതാണ്. അത് സംഭവിച്ചില്ല. മറ്റൊരു വീഴ്ച്ച.. കൗൺസിലിന്റെ തീരുമാനം ഇല്ല. കൗൺസിലിൽ റിപ്പോർട്ട് ചെയ്‌തു എന്ന് മാത്രമാണ് രേഖപ്പെടുത്തി കാണുന്നത്. സസ്പെൻഷന് മുമ്പ് മെമ്മോ കൊടുക്കുകയും മറുപടി നൽകാൻ ഏഴു ദിവസം കാലാവധി അനുവദിക്കുകയും ചെയ്യേണ്ടതാണ്. ഈ മറുപടി കൗൺസിലിൽ വച്ച് ആണ് നടപടി സ്വീകരിക്കേണ്ടത്. മുൻസിപ്പൽ ചട്ടവും നിയമവും സെക്രട്ടറിക്ക് അറിഞ്ഞില്ല എന്ന് പറയുന്നത് അപഹാസ്യവും ലജ്ജാകരവുമാണ്. അതുകൊണ്ടാണ് സെക്രട്ടറിയെ പുറത്താക്കാൻ ആവശ്യപ്പെടുന്നത്. മേയർ ഉൾപ്പെടെ ഭരണ മുന്നണി നേതൃത്വം ഉത്തരവാദിത്വം ഏറ്റെടുത്ത് രാജി വെക്കണമെന്നും യു.ഡി. എഫ്. ആവശ്യപ്പെടുന്നു.
കെ.സി. ശോഭിത പാർട്ടി ലീഡർ
കെ. മൊയ്‌തീൻകോയ ഡെപ്യൂട്ടി ലീഡർ