കോഴിക്കോട് : സിവിൽ സ്റ്റേഷൻ വാർഡിൽ ജനങ്ങളുടെ ചിരകാലാഭിലാഷമായ ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ ഉദ്ഘാടനത്തിന് സജ്ജമായി. ഫെബ്രുവരി ഒന്നിന് ശനിയാഴ്ച രാവിലെ 11 ന് മേയർ ഡോ. ബീന ഫിലിപ്പിൻ്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി .പി.എ . മുഹമ്മദ് റിയാസ് സിവിൽ സ്റ്റേഷൻ ഹെൽത്ത് ആൻഡ് വെൽനസ് സെന്ററിന്റെ ഉദ്ഘാടനം നിർവഹിക്കും. ഡെപ്യൂട്ടി മേയർ സി.പി. മുസഫിർ അഹമ്മദ് മുഖ്യാതിഥിയായ ചടങ്ങിൽ വാർഡ് കൗൺസിലർ എം.എൻ. പ്രവീൺ , സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വിവിധ റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും. ഒ.പി, ഡോക്ടരുടേയും, നഴ്സിൻ്റെയും സേവനം, ഫാർമസി, വിശ്രമമുറി തുടങ്ങി സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വാർഡ് നിവാസികൾക്കും, സമീപ വാർഡുകളിൽ ഉള്ളവർക്കുമടക്കം ചികിത്സകൾ പൂർണമായും സൗജന്യമായിരിക്കും. പരിപാടി വിജയിപ്പിക്കുന്നത്തിന് ആവിശ്യമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും വിജയിപിക്കുന്നതിനുമായി സംഘാടക സമതി യോഗം സിവിൽ സ്റ്റേഷൻ നാച്ചുറൽ ഹോസ്പിറ്റൽ അങ്കണത്തിൽ ചേർന്നു. സംഘാടകസമിതി രൂപീകരണ യോഗത്തിൽ കെ.പി സലിം അധ്യക്ഷത വഹിച്ചു .കൗൺസിലർ എം. എൻ. പ്രവീൺ പ്രവർത്തനങ്ങൾ വിശദീകരിച്ചു ഷിബുലാൽ ചീലങ്ങാട്ട്, കെ എസ് പൃഥ്വിരാജ്, ടി സി ബിജുരാജ്, എന്നിവർ ആശംസകൾ അർപ്പിച്ചു കെ വി.തൃബുദാസ് നന്ദി രേഖപ്പെടുത്തി.
Related Articles
February 17, 2021
248