KERALAlocaltop news

വയനാടിനെ ബന്ധപ്പെടുത്തി ഹെലികോപ്റ്റർ സർവീസ് സാധ്യത പരിശോധിക്കുന്നു

 

കോഴിക്കോട്: വയനാടിനെ ബന്ധപ്പെടുത്തി ഹെലികോപ്റ്റർ, എയർ ആംബുലൻസ് സർവീസുകൾ ആരംഭിക്കാനുള്ള സാധ്യത പരിശോധിക്കുന്നു. മണ്ണിടിച്ചിൽ, മരംവീഴൽ, ഹെയർപിൻ വളവുകളിലെ അപകടം എന്നിവ മൂലം താമരശേരി. കുറ്റ്യാടി ചുരം റോഡിൽ ദിവസങ്ങളോളം ഗതാഗത തടസം തുടർക്കഥയാവുന്ന സാഹചര്യത്തിലാണ് ഈ നീക്കം. കരിപ്പൂർ എയർപോർട്ട് ഡയറക്ടറുടെ ചേംബറിൽ ചേർന്ന ഉപദേശക സമിതി യോഗത്തിൽ ഇതു സംബന്ധിച്ച നിർദേശം മലബാർ ഡെവലപ്‌മെൻ്റ് കൗൺസിൽ പ്രസിഡന്റും എയർപോർട്ട് ഉപ ദേശക സമിതി അംഗവുമായ ഷെവലിയാർ സി.ഇ. ചാക്കുണ്ണി മുന്നോട്ടു വച്ചു. ചെയർമാൻ ഇ.ടി. മുഹമ്മദ് ബഷീർ എംപി, എയർപോർട്ട് ഡയരക്ടറും   ഉപദേശക സമിതി ജനറൽ കൺവീനറുമായ മുനീർ മാടമ്പത്ത്, മലപ്പുറം ജില്ല കലക്‌ടർ ആർ.വി. വിനോദ് എന്നിവർക്ക് നിവേദനം നൽകി ചർച്ച നടത്തി. ചർച്ചയിൽ ഉപദേശക സമിതി അംഗങ്ങളായ ഹസൻ തിക്കോടി, ടി പി എം ഹാഷിർ അലി, അബ്‌ദുറഹിമാൻ രണ്ടത്താണി, എ കെ എ നസീർ എന്നിവർ പങ്കെടുത്തു.

2020 ഓഗസ്റ്റിലെ എയർ ഇന്ത്യ എക്‌സ്പ്രസ് അപകടം മൂലം ന ഷ്ടപ്പെട്ട വിമാനത്താവളത്തിൻ്റെ പ്രതാപം വീണ്ടെടുക്കുന്നതിനും യാത്രാ ചരക്ക് ഇറക്കുമതി ദുരിതം ലഘുകരിക്കുന്നതിനും വലിയ വിമാന സർവീസ് പുനരാരംഭിക്കുകതുടങ്ങിയ ആവശ്യങ്ങൾ ഉന്നയി ച്ച് എംപിമാരായ അബ്‌ദുൽ സമദ് സമദാനി, പി.പി. സുനീർ എന്നി വർക്കും ബന്ധപ്പെട്ടവർക്കും നിവേദനം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close