
കോഴിക്കോട്: ചാത്തമംഗലത്ത് വീട്ടിൽ സൂക്ഷിച്ച ഒരു ജോഡി മാൻകൊമ്പ് വനപാലകർ പിടികൂടി. ഉടമസ്ഥനെ പിടി കിട്ടിയിട്ടില്ല. താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ എം കെ രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. പോലീസിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് നല്കിയ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മാന്‍ കൊമ്പുകള്‍ കണ്ടെടുത്തത്.