
കോഴിക്കോട് : കാസർകോട്ടെ കുമ്പളയിലേക്ക് രാഷ്ട്രീയ പകപോക്കൽ സ്ഥലംമാറ്റത്തിന് വിധേയനായ മുൻ കോഴിക്കോട് മെഡിക്കൽ കോളജ് ഇൻസ്പക്ടർ പി.കെ. ജിജീഷിൻ്റെ അന്വേഷണ മികവ് ഒന്നു കൊണ്ടു മാത്രം ചുരുളഴിഞ്ഞ ദൃശ്യം മോഡൽ ഹേമചന്ദ്രൻ കൊലക്കേസിൽ അറസ്റ്റിലായ മുഖ്യപ്രതി ബത്തേരി സ്വദേശി നൗഷാദുമായി ഇന്ന് വയനാട്, ചേരമ്പാടി മേഖലയിൽ തെളിവെടുപ്പ്. കോടതിയിൽ നിന്ന് കസ്റ്റഡയിൽ വാങ്ങിയ പ്രതി നൗഷദുമായി നിലവിലെ മെഡിക്കൽ കോളജ് ഇൻസ്പെക്ടർ കെ.കെ ആഗേഷിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഇന്ന് രാവിലെ വയനാട്ടിലേക്ക് പുറപ്പെട്ടു. ഹേമചന്ദ്രനെ ഒളിവിൽ പാർപ്പിച്ച് കഠിന പീഡനം നടത്തി കൊലപ്പെടുത്തിയ ബത്തേരിയിലെ വീട്, മുതദേഹം കുഴിച്ചിട്ട ചേരമ്പാടി വനമേഖല , മൃതദ്ദേഹം കുഴിച്ചിടുന്ന സ്ഥലം കണ്ടെത്താൻ ഗൂഡാലോചന നടത്തി പ്രതികൾ സമ്മേളിച്ച സ്ഥലം തുടങ്ങിയ ഇടങ്ങളിൽ ഇന്ന് തെളിവെടുപ്പ് നടത്തും. ചേരമ്പാടിയിലെ തെളിവെടുപ്പിന് തമിഴ്നാട് പോലീസിൻ്റെ സഹായം തേടിയിട്ടുണ്ട്. ഇതിനിടെ, ഹേമചന്ദ്രൻ ആത്മഹത്യ ചെയ്തതാണെന്ന വാദത്തിൽ പ്രതി നൗഷാദ് ഉറച്ചുനിൽക്കുകയാണ്. ഈ വാദം തെറ്റാണെന്ന് തെളിയാക്കാനും, ഹേമചന്ദ്രനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയതിൻ്റെ ശാസ്ത്രീയ തെളിവുകളുമടക്കം കണ്ടെത്തി കൈമാറിയ ശേഷമാണ് ഇൻസ്പെക്ടർ പി.കെ. ജിജീഷ് ചുമതല കൈമാറിയത്. പക്ഷേ, കൊലകേസ് ചുരുളഴിച്ചതിൻ്റെ ക്രെഡിറ്റ് അടിച്ചെടുക്കാൻ ചില ചാനലുകളെ കൂട്ടുപിടിച്ച് ” പോലീസ് ഫ്രാഞ്ചിയേട്ടന്മാർ ” രംഗത്തിറങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ബെംഗളൂരുവിൽ നിന്നു പൊലീസ് അറസ്‌റ്റ് ചെയ്ത ബത്തേരി പഴുപ്പത്തൂർ സ്വദേശി പുല്ലമ്പി വീട്ടിൽ നൗഷാദിനെ (33) അന്വേഷണ സംഘം ചോദ്യം ചെയ്യൽ തുടരുന്നു. ഇന്നലെ 4 തവണയാണ് ചോദ്യം ചെയ്തത്. നേരത്തേ അറസ്റ്റിലായ പ്രതി കൾ നൽകിയ മൊഴിയിൽ 2 സ്ത്രീകളുമായി ബന്ധപ്പെട്ടു ഹേമചന്ദ്രനെ കെണിയിൽ കുടു ക്കിയതായി അറിയിച്ചിരുന്നു. ഈ സംഭവത്തിന്റെ വിശദാംശങ്ങൾ പൊലീസ് ചോദിച്ചറിഞ്ഞു. നൗ ഷാദും സംഘവും യാത്ര ചെയ് വിവരങ്ങളും സാമ്പത്തിക ഇടപാ ടുകളുടെ രേഖകളും മുൻ അന്വേഷണ ഉദ്യോഗസ്ഥൻ പി.കെ. ജിജീഷ് കണ്ടെത്തിയിരുന്നു.




