
കോഴിക്കോട് : മുൻ മെഡിക്കൽ കോളജ് ഇൻസ്പെക്ടർ പി.കെ. ജിജീഷിൻ്റെ അന്വേഷണ മികവിൽ ചുരുളഴിഞ്ഞ ദൃശ്യം മോഡൽ ഹേമചന്ദ്രൻ കൊലകേസിൽ വീണ്ടും തെളിവെടുപ്പ്. ആദ്യം അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന വയനാട് ബത്തേരി സ്വദേശികളായ ജ്യോതിഷ് കുമാർ(28, ബി.എസ്. അജേഷ് (27) എന്നിവരെ കസ്റ്റഡിയിൽ വാങ്ങി പുതിയ അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു. കെ. ജോസിൻ്റെ നേതൃത്വത്തിലാണ് ഇന്ന് വൈത്തിരി, സുൽത്താൻ ബത്തേരി എന്നിവിടങ്ങളിൽ തെളിവെടുത്തത്. ഹേമചന്ദ്രൻ്റെ ഒരു മൊബൈൽ ഫോൺ ആദ്യം എറിഞ്ഞുകളഞ്ഞ വൈത്തിരിയിലെ സ്ഥലവും, തെളിവെടുപ്പുമായി ബന്ധപ്പെട്ട ബത്തേരിയിലെ വിവിധ സ്ഥലങ്ങളും പ്രതികൾ പോലീസിന് കാണിച്ചു കൊടുത്തു. തെളിവെടുപ്പ് പൂർത്തിയാക്കി രാത്രി വൈകിയാണ് സംഘം കോഴിക്കോട്ട് തിരിച്ചെത്തിയത്.




