ന്യൂഡൽഹി: സംസ്ഥാനത്ത് വീണ്ടും മഴ കനക്കുമെന്ന് മുന്നറിയിപ്പ്.ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപം കൊള്ളുമെന്ന് കാലാവസ്ഥ വിദഗ്ധരുടെ വെളിപ്പെടുത്തൽ. ഇതേത്തുടർന്ന് വ്യാഴാഴ്ച മുതൽ സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുമെന്നാണ് സൂചനകൾ.
ബംഗാൾ ഉൾക്കടലിൽ ആൻഡമാൻ കടലിനോട് ചേർന്നാകും പുതിയ ന്യൂനമർദം രൂപപ്പെടുക. ഇത് ശക്തിപ്രാപിച്ച് വടക്ക് -പടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കുമെന്നും കാലാവസ്ഥാ വിദഗ്ർ പറയുന്നു.
ന്യൂനമർദം ആന്ധ്ര- ഒഡീഷ തീരത്തേക്ക് സഞ്ചരിച്ച് രണ്ടു ദിവസത്തിനുള്ളിൽ തീവ്ര ന്യൂനമർദം ആയേക്കും.
ഇത് ചിലപ്പോൾ ചുഴലിക്കാറ്റായി മാറാനും സാദ്ധ്യതയുണ്ടെന്നും വദഗ്ദർ വ്യക്തമാക്കുന്നു.
ന്യൂനമർദത്തിന്റെ സ്വാധീനത്തിൽ കേരളത്തിലെ വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിദഗ്ദരുടെ മുന്നറിയിപ്പ്.
ഈമാസം ഏഴോടെ വിയറ്റ്‌നാം തീരത്ത് രൂപപ്പെടുന്ന ന്യൂനമര്‍ദമാണ് ശക്തിപ്രാപിച്ച് ബംഗാള്‍ ഉള്‍ക്കടലിലെത്തുക. കംബോഡിയ, തായ്‌ലന്റ് വഴി മ്യാന്‍മര്‍ തീരം വഴി ബംഗാള്‍ ഉള്‍ക്കടലില്‍ എത്തിയ ശേഷം വിശാഖ പട്ടണം തീരം ലക്ഷ്യമാക്കി നീങ്ങുമെന്നാണ് ആദ്യ സൂചനകള്‍. വിവിധ ഉയരങ്ങളിലെ കാറ്റിനെ സ്വാധീനിക്കാന്‍ കഴിവുള്ളതിനാല്‍ കേരളത്തില്‍ എത്രത്തോളം ഇതിന്റെ സ്വാധീനം ഉണ്ടാകുമെന്ന് അടുത്ത ദിവസങ്ങളിലെ നിരീക്ഷണങ്ങളില്‍ നിന്ന് വ്യക്തമാകും.