
കൂടരഞ്ഞി: RJD നേതാവും പൊതുപ്രവർത്തകനും കലാകാരനുമായിരുന്ന സിബി മുണ്ടക്കലിനെ ആർ ജെ ഡി പഞ്ചായത്തു കമ്മറ്റി അനുസ്മരിച്ചു , മലയോര മേഖലയുടെ വിവിധ വികസന വിഷയങ്ങളിൽ സജീവമായിരുന്ന സിബിയുടെ വിയോഗം വലിയ നാടിന് നഷ്ടമാണന്ന് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത്കൊണ്ട് പി.എം.തോമസ് മാസ്റ്റർ പറഞ്ഞു.
പഞ്ചായത്തു കമ്മറ്റി പ്രസിഡന്റ് ജിമ്മി ജോസ് പൈമ്പിള്ളിൽ അധ്യക്ഷത വഹിച്ചയോഗത്തിൽ .വിത്സൻ പുല്ലുവേലിൽ അനുസ്മരണ പ്രഭാഷണം നടത്തി. ജോൺസൺ കുളത്തിങ്കൽ, പി.എം ഫ്രാൻസീസ് മാസ്റ്റർ, അബ്ദുറഹിമാൻ മാസ്റ്റർ, ജോർജ് മംഗര , വി.വി. ജോൺ മാസ്റ്റർ, ജോർജ് പ്ലാക്കാട്ട്, മാത്യു മംഗര, ജോളി പൊന്നംവരിക്കയിൽ ,ജോർജ് പാലമുറിയിൽ ജോളിപൈക്കാട്ട്, ജിനേഷ് തെക്കനാട്ട്, ബീന ജോസ് പഴുർ, എം റ്റി തോമസ് മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു.




