കോഴിക്കോട് :
തെക്കേപ്പുറം ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ
ലഹരി എന്ന മഹാവിപത്തിനെ സമൂഹത്തിൽ നിന്നും അകറ്റി നിർത്തേണ്ടതിൻറെ ഭാഗമായി ലഹരിക്കെതിരെയുള്ള സന്ദേശം കൈമാറുന്നതിനായുള്ള ഗൃഹസന്ദർശന പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം
മുഖ്യാതിഥി പി കെ നാസർ (കോർപറേഷൻ സ്ഥിരം സമിതി ചെയർമാൻ) നിർവഹിച്ചു .
കോഴിക്കോട് മാത്രമല്ല കേരളത്തിൽ തന്നെ ഇത്രയും അറിയപ്പെടുന്നതും പൈതൃകം അവകാശപ്പെടാവുന്നതുമായ ഒരു സ്ഥലം തെക്കേപ്പുറം പൊലെ വെറെ ഉണ്ടോ എന്ന് സംശയമാണെന്നും എന്നാൽ ഈ പാരമ്പര്യം നിലനിർത്തണമെന്നും ഇപ്പോഴത്തെ യുവ തലമുറയെ ലഹരി എന്ന മഹാവിപത്തിൻറ അനന്തര ഫലങ്ങൾ ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
തെക്കപ്പുറത്തെ എല്ലാ യുവാക്കളും സഹോദരി സഹോദരന്മാരും ഈ ജനകീയ ജാഗ്രത സമിതിക്ക് പൂർണ്ണ പിന്തുണ നൽകണമെന്നും മുഖ്യാതിഥി നാസർ ഉദ്ബോധിപ്പിച്ചു . ചടങ്ങിൽ ജാഗ്രത കമ്മിറ്റി അംഗങ്ങളും മറ്റു പ്രമുഖരും പങ്കെടുത്തു.
കുറ്റിച്ചിറ നാലകം തറവാട്ടിലെ കുടുംബിനികൾക്ക് ലഹരി വ്യാപനത്തിന്റെ ഗൗരവ സന്ദേശം മുഖ്യാതിഥി പി കെ നാസറും തുടർന്ന് തെക്കേപ്പുറം ജാഗ്രത സമിതി അംഗങ്ങളും കൈമാറി. ഗൃഹ സന്ദർശന പരിപാടി വിവിധ റെസിഡൻസുകൾ കേന്ദ്രീകരിച്ച് ഒരാഴ്ചക്കാലം നീണ്ടുനിൽക്കും.
ജനുവരി 12ലെ ജനകീയ റാലി വിജയിപ്പിക്കുന്നതിനായി
ജനുവരി 7 ചൊവ്വാഴ്ച രാത്രി 7:00 മണിക്ക് യുവസാഹിതി ഹാളിൽ വെച്ച് നടക്കുന്ന ജനകീയ കൺവെൻഷനിലേക്ക് എല്ലാ സംഘടന പ്രവർത്തകരുടെയും പ്രാതിനിധ്യം ഉറപ്പുവരുത്തുംമെന്ന് ചെയർമാൻ കെ മൊയ്തീൻ കോയ പറഞ്ഞു.