കോഴിക്കോട് : വർഷത്തിൽ ജല ക്ഷാമം രൂക്ഷമാകുന്ന മാർച്ച് ഏപ്രിൽ മെയ് മാസങ്ങളിൽ കുടി വെള്ള ക്ഷാമം പരിഹരിക്കാൻ സർക്കാർ അടിയന്തിര ഇടപെടൽ നടത്തണമെന്ന് എസ് ഡി പി ഐ ജില്ല സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളിൽ ഒന്നായ കുടി വെള്ളത്തിനു ഈ മാസങ്ങളിൽ ഉണ്ടാകുന്ന രൂക്ഷമായ ക്ഷാമം പരിഹരിക്കാൻ അവശ്യമായ പദ്ധതികൾ തയ്യാറാക്കുന്നതിലും പരിഹാരം കാണുന്നതിലും സർക്കാർ പരാജയമാണ്. വേനൽ ചൂട് കഠിന മായതോടെ ജില്ലയുടെ പല ഭാഗങ്ങളിലും കുടിവെള്ളം കിട്ടാ കനിയായി മാറിയിരിക്കുകയാണ്. ഇത് മൂലം ജനങ്ങൾ പുറത്ത് നിന്ന് വരുന്ന ടാങ്കർ വെള്ളമോ മറ്റ് സ്ഥലങ്ങളിൽ നിന്ന് ശേഖരിക്കുന്ന വെള്ളത്തെയോ ആശ്രയിക്കുന്ന അവസ്ഥാവിശേഷമാണുള്ളത്. വർഷാവർഷം ഉണ്ടാകുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കാൻ നിരന്തരം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല. അടിയന്തിരമായി കുടിവെള്ളക്ഷാമം പരിഹരിക്കാൻ ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് എസ്ഡിപിഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് യോഗം പ്രസ്താവനയിൽ ആവശ്യപെട്ടു. ജില്ല പ്രസിഡണ്ട് മുസ്തഫ കൊമ്മേരി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ജലീൽ സഖാഫി, ജനറൽ സെക്രട്ടറി എൻ.കെ റഷീദ് ഉമരി, ജനറൽ സെക്രട്ടറി ഓർഗനൈസിംഗ് നാസർ എ പി സെക്രട്ടറി, കെ ഷെമീർ, പിടി അഹമദ്, റഹ്മത്ത് നെല്ലൂളി , ട്രഷറർ ടി.കെ അബ്ദുൽ അസീസ് മാസ്റ്റർ, ജില്ല കമ്മിറ്റി അംഗങ്ങളായ പിടി അബ്ദുൽ ഖയ്യും, ഷറഫുദ്ധീൻ വടകര , കെ.കെ നാസർ മാസ്റ്റർ, ടി പി മുഹമ്മദ്, ബാലൻ നടുവണ്ണൂർ, എഞ്ചിനിയർ എം.എ സലീം എന്നിവർ യോഗത്തിൽ സംസാരിച്ചു.