KERALAlocaltop news

പട്ടാപ്പകൽ കവർച്ച : പ്രതി പിടിയിൽ

കോഴിക്കോട് : വീടുകളും ഓഫീസുകളും മറ്റും കുത്തിത്തുറന്ന് ലാപ്ടോപ്പുകളും, മൊബൈൽ ഫോണുകളും മറ്റും കവർച്ച ചെയ്യുന്ന യുവാവിനെ പിടികൂടി. കാരന്തൂർ സ്വദേശി ജാവേദ് ഖാനെ(23)ആണ് DCP അരുൺ കെ പവിത്രൻറെ കീഴിലുള്ള സിറ്റി ക്രൈം സ്ക്വാഡും ഇൻസ്പെക്ടർ പ്രജീഷിൻ്റെ നേതൃത്വത്തിലുള്ള നടക്കാവ് പോലീസും ചേർന്ന് പിടി കൂടിയത്.കഴിഞ്ഞ ഞായറാഴ്ച പട്ടാപ്പകൽ എരഞ്ഞിപ്പാലം സെയിൽ ടാക്സ് ഓഫീസിന് സമീപമുള്ള സോഫ്റ്റ് വെയർ കമ്പനിയുടെ വാതിലിൻറെ പൂട്ട് പൊളിച്ച് അകത്ത് കയറി സ്ഥാപനത്തിൽ ഉപയോഗിച്ചു വന്ന Dell കമ്പനിയുടെ 4 ലാപ് ടോപുകൾ, വയർലെസ്സ് ക്യാമറ തുടങ്ങിയ സാധനങ്ങൾ കളവ് ചെയ്ത് കൊണ്ടു പോയതുമായി ബന്ധപ്പെട്ട അന്വേഷണത്തിനൊടുവിലാണ് ഇയാൾ പിടിയിലാകുന്നത്. മോഷണ വസ്തുക്കൾ ഇയാളിൽ നിന്നും കണ്ടെത്തി.ഇത് കൂടാതെ വേറെയും ലാപ്ടോപ്പുകൾ പ്രതിയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. അഴകൊടി ക്ഷേത്രത്തിന് സമീപത്ത് നിന്നും മോഷ്ടച്ചതാണെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്.അതിനെകുറിച്ചും ഇയാൾ താമസിച്ച ലോഡ്ജ് മുറിയിൽ നിന്നും ലഭിച്ച മറ്റു വസ്തുക്കളെകുറിച്ചും പോലീസ് അന്വേഷിച്ചു വരികയാണ്.
കേസ് റിപ്പോർട്ടായ ഉടനെത്തന്നെ നടക്കാവ്പോലീസും, സിറ്റി ക്രൈം സ്ക്വാഡും നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും മറ്റു ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലും പ്രതിയിലേക്ക് എത്തുകയായിരുന്നു. ഇയാൾക്ക് സമാനമായ കേസുകൾ ഉൾപ്പെടെ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകൾ നിലവിലുണ്ട്. ചെറുപ്പത്തിലേ മാതാപിതാക്കളെ നഷ്ടപ്പെട്ട പ്രതി ചിൽഡ്രൻസ് ഹോമിലാണ് വളർന്നത്. ആഢംഭരത്തിൽ ജീവിക്കണമെന്ന ആഗ്രഹത്തിൽ നിന്നാണ് കവർച്ചയിലേക്ക് തിരിയുന്നത്.മോഷ്ടിച്ച പണം ആഡംബര ജീവിതത്തിന് വേണ്ടിയാണ് ഉപയോഗിക്കാറ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു
സിറ്റി ക്രൈം സ്ക്വാഡ് അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ ഹാദിൽ കുന്നുമ്മൽ,ഷഹീർ പെരുമണ്ണ,ഷാഫിപറമ്പത്ത്, ജിനേഷ് ചൂലൂർ,രാകേഷ് ചൈതന്യം നടക്കാവ് സബ്ബ് ഇൻസ്പെക്ടർമാരായ ലീല.എൻ, ജാക്‌സൺ ജോയ് , സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശ്രീരാഗ്.എസ്, രാകേഷ്.പി.സി,സുജിത്ത്.ഇ,(സൈബർ സെൽ) എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close