KERALAlocaltop news

ജനവാസ മേഖലകളി ലിറങ്ങുന്ന വന്യജീവികളെ കൊല്ലാൻ കേരളം സ്വതന്ത്ര നിയമനിർമ്മാണം നടത്തണം. കർഷക കോൺഗ്രസ്

കൊടുവള്ളി:
ജനവാസ മേഖലകളിലേക്കിറ ങ്ങുന്ന വന്യജീവികളെ കൊല്ലാൻ സംസ്ഥാനം സ്വതന്ത്ര നിയമ നിർമ്മാണം നടത്തണമെന്ന് കർഷക കോൺഗ്രസ് സംസ്ഥാന സംഘടനകാര്യ ജനറൽ സെക്രട്ടറി അഡ്വ. ബിജു കണ്ണന്തറ ആവശ്യപ്പെട്ടു. കർഷക കോൺഗ്രസ്സിന്റെ കൊടുവള്ളി നിയോജകമണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജെല്ലിക്കെട്ട് വിഷയത്തിൽ തമിഴ്നാട്,കർണാടക, മഹാരാഷ്ട്ര സർക്കാരുകൾ സംസ്ഥാന താത്പര്യങ്ങൾ സംരക്ഷിക്കാനായി കേന്ദ്രനിയമം നിലനിൽക്കെ തന്നെ,സംസ്ഥാന തലത്തിൽ സ്വതന്ത്ര നിയമനിർമാണം നടത്തുകയും സുപ്രീംകോടതിയുടെ അംഗ ബെഞ്ച് 2023 മെയിൽ ഈ നിയമങ്ങൾ ശരിവെക്കുകയും ചെയ്തത് നമുക്കും മാതൃക യാക്കാവുന്നതാണ്.

ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ട സർക്കാരുകൾ വന്യമൃഗ ശല്യം കാരണം മലയോര ജനതക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളെ ലാഘവത്തോടെയാണ് കാണുന്നത്. മനുഷ്യനെക്കാൾ വില മൃഗങ്ങൾക്ക് നൽകുന്നതാണ് നിലവിലെ വന്യജീവി സംരക്ഷണ നിയമങ്ങൾ.
വനവകുപ്പ് ഇല്ലാതിരുന്ന കാലത്ത് കർഷക ജനത വന്യമൃഗങ്ങളെ നേരിട്ട രീതിയിൽ വന്യജീവി പ്രതിരോധത്തിനും, നിയമ ലംഘന സമരങ്ങൾക്കും കർഷ കോൺഗ്രസ് തയ്യാറെടുക്കുകയാണ്.

വന്യമൃഗങ്ങളുടെ കാടിറക്കം തടയുന്നതിന് അതിർത്തികളിൽ നിർമ്മിത ബുദ്ധി ഉപയോഗിച്ച് ഫലപ്രദമായ പ്രതിരോധ പദ്ധതികൾ ആവിഷ്കരിക്കണം. വന്യജീവികൾ വനത്തിൽ നിന്നും കൃഷിഭൂമിയിൽ ഇറങ്ങുന്നത് യഥാസമയം അറിയുന്നതിനും ദ്രുതതഗതിയിൽ നടപടിയെടുക്കുന്നതിനും സാധിക്കും.

നമ്മുടെ വനത്തിന് താങ്ങാൻ കഴിയുന്നതിലേറെയുള്ള മൃഗങ്ങളെ ശാസ്ത്രീയമായ രീതിയിൽ ഇല്ലായ്മ ചെയ്ത് വനത്തിന്റെ സന്തുലിതാവസ്ഥ വീണ്ടെടുക്കണമെന്നും കൂടുതലുള്ളതിനെ മൃഗശാലകൾക്കും വന്യമൃഗ കേന്ദ്രങ്ങൾക്കും നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ശ്രീ മാജുഷ് മാത്യു പാലക്കാട് ബ്രൂവറി വിഷയത്തിൽ നടത്തുന്ന 100 മണിക്കൂർ ഉപവാസ സമരം വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു.

നിയോജക മണ്ഡലം പ്രസിഡന്റ് ഷരീഫ് വെളിമണ്ണ അധ്യക്ഷത വഹിച്ചു. യു.കെ മുഹമ്മദ് അബ്ദുറഹ്മാൻ,സിദ്ധാർത്ഥൻ, റോയ് കിഴക്കേടം, എ. ഇസ്മായിൽ, കെ.മോഹൻദാസ്, പീയൂസ് കല്ലിടുക്കിൽ, തോമസ് കെ.സി, എന്നിവർ സംസാരിച്ചു. ഷാഫി ആരാമ്പ്രം സ്വാഗതവും ജനാർദ്ദനൻ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close