top news
ഇന്ത്യന്‍ യുദ്ധവിമാനം തേജസ് തകര്‍ന്നു വീണു, ദുരന്തം ദുബൈ എയര്‍ഷോയില്‍,പൈലറ്റിന് വീരമൃത്യു

ദുബൈ: എയര്‍ ഷോയില്‍ വ്യോമാഭ്യാസം നടത്തുന്നതിനിടെ ഇന്ത്യയുടെ തേജസ് യുദ്ധവിമാനം തകര്‍ന്നു വീണു. ആദ്യ റൗണ്ട് അഭ്യാസപ്രകടനം പൂര്‍ത്തിയാക്കിയതിന് തൊട്ടുപിന്നാലെയാണ് അപകടം. അപകടത്തില്‍ പൈലറ്റ് മരിച്ചു. പൈലറ്റിന്റെ മരണത്തില്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നുവെന്നും കുടുംബത്തോടൊപ്പം നില്‍ക്കുന്നുവെന്നും ഇന്ത്യന്‍ വ്യോമസേന അറിയിച്ചു. അപകടകാരണം കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സമിതി രൂപീകരിക്കുമെന്നും വ്യോമസേന അറിയിച്ചു.
സംഘമായുള്ള പ്രകടനത്തിനു ശേഷം ഒറ്റയ്ക്കുള്ള പ്രകടനം നടത്തുമ്പോഴായിരുന്നു അപകടം മുകളിലേക്കുയര്‍ന്നു പറന്ന് അഭ്യാസപ്രകടനം നടത്തുന്നതിനിടെ അപ്രതീക്ഷിതമായി വിമാനം തകര്‍ന്നു വീണു. ഇതേത്തുടര്‍ന്ന് എയര്‍ ഷോ താത്കാലികമായി നിര്‍ത്തിവെച്ചു.
more news:തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ ജോസഫ് അലക്സ് മത്സരിക്കുന്നു, പത്രിക സമർപ്പിച്ചു
ദുബൈ സമയം ഉച്ചയ്ക്ക് രണ്ട് മമണിയോടെയാണ്‌സംഭവം. ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് നിര്‍മിക്കുന്ന തേജസ് യുദ്ധവിമാനത്തില്‍ ഒരു പൈലറ്റ് മാത്രമാണുണ്ടാവുക.
രണ്ടു വര്‍ഷത്തിലൊരിക്കലാണ് ദുബൈയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള യുദ്ധവിമാനങ്ങള്‍ പങ്കെടുക്കുന്ന എയര്‍ഷോ നടക്കാറുള്ളത്. ഇത്തവണ ദുബൈ വേള്‍ഡ് സെന്‍ട്രലില്‍ എയര്‍ഷോയുടെ പത്തൊമ്പതാമത് പതിപ്പാണ് നടന്നുകൊണ്ടിരിക്കുന്നത്. 115 രാജ്യങ്ങളില്‍ നിന്നായി ഇരുനൂറിലധികം വിമാനങ്ങളാണ് എയര്‍ഷോയില്‍ പങ്കെടുക്കുന്നത്.




