
കോഴിക്കോട്:
ലഹരി വ്യാപനം തടയുന്നതിന്നും പ്രതിരോധം തീർക്കുന്നതിനും കുറ്റിച്ചിറയിൽ മനുഷ്യചങ്ങല തീർത്തു.
തേക്കേപ്പുറം ജാഗ്രത സമിതിയുടെ യുവജന വിഭാഗമായ യൂത്ത് ടാസ്ക് ഫോഴ്സിൻ്റെ നേതൃത്വത്തിൽ നടത്തിയ മനുഷ്യ ചങ്ങലയിൽ മത-സാമൂഹ്യ-സാംസ്കാരിക രംഗത്തുള്ളവരും പൊതു ജനങ്ങളും വനിതാ പ്രവർത്തകരും അണിചേർന്നു.
മനുഷ്യ ചങ്ങല അസിസ്റ്റൻ്റ് പോലീസ് കമ്മീഷണർ ടി.കെ.അഷ്റഫ് ഉദ്ഘാടനം ചെയ്തു.
ചെയർമാൻ കൗൺസിലർ കെ.മൊയ്തീൻകോയ സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു.എൻ. ലബീബ്
അദ്ധ്യക്ഷത വഹിച്ചു.
ഡെപ്യൂട്ടി മേയർ സി.പി.മുസാഫിർ അഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി.
തെക്കേപ്പുറം ജാഗ്രത സമിതി നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും സർവ്വ പിന്തുണയും ഡെപ്യൂട്ടി മേയർ വാഗ്ദാനം ചെയ്തു . ലഹരിക്കെതിരെ ശക്തമായ നിലയിൽ നിൽക്കുന്ന ജാഗ്രത സമിതിയെ മുക്തകണ്ഠം പ്രശംസിച്ചു.
സി.ഐ.ജിതേഷ്,
കൗൺസിലർ എസ്.കെ.അബൂബക്കർ ,സഫീർ സഖാഫി,
എൻ.പി.നൗഷാദലി , ബ്രസീലിയ ഷംസുദ്ദീൻ, വിഎസ് ഷെരീഫ് , പിവി യൂനുസ്, .എം വി. ഫസൽ റഹ്മാൻ,പി ടി അസ്ലം,സിഎൻ സക്കരിയ, അർഷുൽ അഹമ്മദ്, എസ്.എം. സാലിഹ് ,സി.ഇ.വി.അ,ബ്ദുൽ ഗഫൂർ, സിപിഎം സയ്യിദ് അഹമ്മദ്,എ.ടി.മൊയ്തീൻകോയ,കെ.പി.സലീം,എൻ.കെ.വി.അശ്‌റഫ് ,ബി.വി.അശറഫ് അനസ് പരപ്പിൽ, ടിപിഎം ആഷർ അലി, കെ.ജയന്ത്കുമാർ,വലീദ് ,പി എൻ എന്നിവർ നേതൃത്വം നൽകി.
അഡ്വ.മുഹമ്മദ് ഇർഷാദ് സ്വാഗതവും പി.മുഹാജിർ നന്ദിയും പറഞ്ഞു.