കൊയിലാണ്ടി:
ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ കർഷകർ പ്രത്യക്ഷ സമര രംഗത്തേക്ക് ഇറങ്ങേണ്ട കാലം അതിക്രമിച്ചു എന്ന്
കർഷക കോൺഗ്രസ്സ് കൊയിലാണ്ടി മേഖലാ നേതൃയോഗം ഉത്ഘാടനം ചെയ്തു കൊണ്ട് കെ പി സി സി അംഗം കെ രാമചന്ദ്രൻ മാസ്റ്റർ പറഞ്ഞു.
കർഷകർക്ക് നൽകാനുള്ള സംഭരിച്ച കാർഷിക ഉത്പ്പന്നങ്ങളുടെ വില യഥാസമയം നൽകാത്തതിൽ പ്രതിഷേധിച്ച് ഈ വരുന്ന 28 ന് തിരുവനന്തപുരത്ത്
ഉണ്ണാവൃതമിരിക്കുമെന്ന് യോഗത്തിൽ അദ്ധ്യക്ഷം വഹിച്ച കർഷക കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് ബിജു കണ്ണന്തറ പ്രഖ്യാപിച്ചു.
കോൺഗ്രസ് കൊയിലാണ്ടി ബ്ലോക്ക് പ്രസിഡണ്ട് എൻ മുരളീധരൻ, കർഷക കോൺഗ്രസ്സ് സംസ്ഥാന ജനറൽ സിക്രട്ടറി ഐപ്പ് വടക്കേ തടം, അഡ്വ ബാബു ജോൺ, കമറുദ്ധീൻ അടിവാരം, ആർ പി രവീന്ദ്രൻ, ബാലകൃഷ്ണൻ വാളങ്ങൽ, ഭാസ്കരൻ നായർ ചേമഞ്ചേരി, ബാബു ബാലവാടി,
സുജിത് കറ്റോട്
സൂരജ് ഇരിങ്ങൽ,
ചോയിക്കുട്ടി,അലിക്കോയ പുതുശ്ശേരി,
ദിനചന്ദ്രൻ നായർ, കെ രാമചന്ദ്രൻ,എം വി മൊയ്തി
ദിനകരൻ നായർ
എന്നിവർ സംസാരിച്ചു.