
കോഴിക്കോട്: അമ്പലങ്ങളിലെ ഭണ്ഡാരം മോഷണം നടത്തുന്നയാളെ കസബ പോലീസും ടൗൺ അസിസ്റ്റൻറ് കമ്മീഷണർ അഷ്റഫ് ടി. കെ യുടെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം ഡക്വാഡും ചേർന്ന് പിടികൂടി.
മഹാരാഷ്ട്ര മുംബെ വടാല സ്വദേശി നസീം ഖാൻ (27 ) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം 30 തീയതിയാണ് കേസ്സിനാ ആസ്പദമായ സംഭവം നടക്കുന്നത്. ചാലപ്പുറത്തെ കേസരി ഭവനിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തിലെ ഭണ്ഡാരത്തിന്റെ ലോക്ക് പൊട്ടിച്ച് പണം എടുത്ത് കൊണ്ടുപോകുകയായിരുന്നു.
ക്ഷേത്ര ജീവനക്കാരുടെ പരാതി പ്രകാരം കേസെടുത്തു അന്വേഷണം നടത്തിയ കസബ പോലീസ്
ക്ഷേത്രങ്ങളുടെ അകത്തും പുറത്തുമുള്ള സി.സി.ടി വി ദൃശ്യങ്ങളും സമീപത്തുള്ള ഷോപ്പുകളിലെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ച പോലീസ് പ്രതിയിലേക്ക് എത്തുകയായിരുന്നു.
പ്രതിക്ക് നിലവിൽ സമാനമായ രണ്ട് കേസ്സ് കസബ പോലീസ് സ്റേഷനിൽ ഉണ്ട്. പ്രതി കൂടുതൽ അമ്പലമോഷണ കേസ്സിൽ ഉൾപ്പെട്ടിണ്ടോ എന്ന് കസബ പോലീസ് അന്വേഷിച്ചു വരികയാണ്.
പ്രതിയിലേയ്ക്ക് പോലീസ് എത്തിയത് “Gait Analysis Technology” യിലൂടെ.
Gait analysis technology ഉപയോഗിച്ച് പ്രതികളെ കണ്ടെത്തുന്നതും പിടികൂടുന്നതുമുള്ള സംഭവങ്ങൾ കുറ്റാന്വേഷണരംഗത്ത് ശ്രദ്ധേയമാണ്. Gait analysis എന്നത് ഒരു വ്യക്തിയുടെ നടക്കുമ്പോഴുള്ള ശൈലിയെ പരിചയപ്പെടുകയും, അതിന്റെ അടിസ്ഥാനത്തിൽ വ്യക്തിയെ തിരിച്ചറിയുകയും ചെയ്യുന്ന ഒരു ടെക്നോളജിയാണ്.
CCTV ഫൂടേജുകളിൽ നിന്നുള്ള ശരീരഭാഷയും ചലനശൈലിയും ഉപയോഗിച്ച് വ്യക്തിയുടെ നടത്തം വിശകലനം ചെയ്യുകയും, പ്രതിയുടെ മുഖം വ്യക്തമായി കാണാനാവാത്ത സമയങ്ങളിലും നടത്തത്തിന്റെ സവിശേഷതകൾ ഉപയോഗിച്ച് വ്യക്തിയെ തിരിച്ചറിയാനാവും ഈ ടെക്നേളജിയുടെ പ്രത്യകത.
CCTV ഫുടേജുകളിലെ നടത്തത്തിന്റെ ശൈലി ഡാറ്റാബേസിലുള്ള വിവരങ്ങളുമായി താരതമ്യം ചെയ്തു പ്രതിയെക്കുറിച്ച് മനസ്സിലാക്കുകയായിരുന്നു.
കസബ സബ്ബ് ഇൻസ്പെക്ടർമാരായ സനീഷ് യു , പ്രബീഷ്, സജിത്ത്മോൻ, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർമാരായ സജേഷ് കുമാർ പി,രജീഷ് എൻ, സിറ്റി ക്രൈം സ്ക്വാഡിലെ ഷാലു എം ,സുജിത് സി കെ എന്നിവരായിരുന്നു അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.




