KERALAlocaltop news

കാപ്പ ചുമത്തി ജയിലിലടച്ചു.

കോഴിക്കോട് : യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. നിരവധി ക്രിമിനൽ കേസിൽ പ്രതിയായ മെഡിക്കൽ കോളേജ് മായനാട് സ്വദേശി അനസിനെ(31) നെയാണ് ഡി സി പി അരുൺ.കെ.പവിത്രൻറെ കീഴിലുള്ള സിറ്റി ക്രൈം സ്ക്വാഡും മെഡിക്കൽകോളേജ് ACP ഉമേഷിൻറെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് ഇൻസ്പെക്ടർ ജിജീഷും സംഘവും ചേർന്ന് പൂവാട്ടുപറമ്പിൽ നിന്നുംപിടികൂടിയത്.

ഇയാൾക്കെതിരെ മെഡിക്കൽ കോളേജ്,നടക്കാവ്,താമരശ്ശേരി തുടങ്ങിയ സ്റ്റേഷനുകളിൽ നിലവിൽ കേസുകളുണ്ട്.അടിപിടി,പിടിച്ചു പറി,മയക്കുമരുന്ന്കേസുകൾ ഇയാൾകെതിരെയുണ്ട്.ജില്ലാ പോലീസ് മേധാവിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ പുറപ്പെടുവിച്ച ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് അനസിനെ പിടി കൂടിയത്.
ഗുണ്ടകൾക്കെതിരെ ജില്ലാ പോലീസ് കർശന നടപടിളാണ് സ്വീകരിച്ചു വരുന്നത്. കാപ്പാനിയമം ലംഘിച്ചതിന് ഈയിടെ അഞ്ചോളം പേരെ അറസ്റ്റ് ചെയ്യുകയുണ്ടായി.കൂടാതെ ഗുണ്ടാ പ്രവർത്തനത്തിലേർപ്പെടുന്നവർക്കെതിരെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കൂടുതൽകേസുകളിലുൾപ്പെടുന്നവരെ നാടുകടത്തലടക്കം കർശന നടപടികൾ സ്വീകരിക്കുമെന്ന്പോലീസ് അറിയിച്ചു.

മെഡിക്കൽ കോളേജ് സബ്ബ് ഇൻസ്പെക്ടർ അരുൺ,
സിറ്റിക്രൈം സ്ക്വാഡ് അംഗങ്ങളായ ഹാദിൽ കുന്നുമ്മൽ,ഷാഫി പറമ്പത്ത്,ഷഹീർപെരുമണ്ണ,രാകേഷ് ചൈതന്യം മെഡിക്കൽ കോളേജ് സ്റ്റേഷൻ CPO രഞ്ചു പരിയങ്ങാട് എന്നിവരും പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close