
കോഴിക്കോട് : മുൻ കോഴിക്കോട് മെഡിക്കൽ കോളജ് ഇൻസ്പക്ടർ പി.കെ. ജിജീഷിൻ്റെ അന്വേഷണ മികവിൽ ചുരുളഴിഞ്ഞ ദൃശ്യം മോഡൽ ഹേമചന്ദ്രൻ കൊലക്കേസിൽ ഹേമചന്ദ്രൻ്റെ മൃതദേഹം ചേരമ്പാടി വനത്തിൽ എത്തിച്ച കാർ കസ്റ്റഡിയിൽ. മുഖ്യപ്രതി നൗഷാദിൻ്റെ ഉടമസ്ഥതയിലുള്ള KL 10 AZ 6449 നമ്പർ മാരുതി സിയാസ് കാർ മലപ്പുറം ജില്ലക്കാരന് പണയത്തിന് കൊടുത്തിരിക്കയായിരുന്നു. കാറിനെക്കുറിച്ച് പറയാൻ നൗഷാദ് ആദ്യം തയ്യാറായില്ല. നിലവിലെ അന്വേഷണ ഉദ്യോഗസ്ഥൻ മെഡിക്കൽ കോളജ് ഇൻസ്പെക്ടർ കെ.കെ. ആഗേഷിൻ്റെ നേതൃത്വത്തിൽ ഡാൻസാഫ് അംഗങ്ങൾ കഠിന പ്രയത്നം നടത്തിയാണ് മലപ്പുറത്ത് നിന്ന് കാർ കസ്റ്റഡിയിലെടുത്ത് മെഡിക്കൽ കോളജ് സ്റ്റേഷനിൽ എത്തിച്ചത്. കാർ ഇനി വിശദമായ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും. മുതദ്ദേഹം സൂക്ഷിച്ച കാറിൻ്റെ ഡിക്കിക്കുള്ളിൽ പെയിൻ്റടിച്ചതായി സംശയിക്കുന്നു.




