ഫറോക്ക്: ഭരണകൂടത്തിന്റെ അടിച്ചമർത്തലുകൾ കൊണ്ട് ദുരിതമനുഭവിക്കുന്ന ലക്ഷദ്വീപ് ജനങ്ങളോട് ഐക്യപ്പെട്ടുകൊണ്ട് ഇന്ത്യൻ പീപ്പിൾസ് തിയ്യറ്റേർ അസോസിയേഷൻ (ഇപ്റ്റ ) ബേപ്പൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫറോക്ക് – ചാലിയാറിന്റെ തീരത്ത് നടന്ന പ്രതിഷേധ കൂട്ടായ്മ അനിൽ മാരാത്ത് ഉദ്ഘാടനം ചെയ്തു.ചലച്ചിത്ര പ്രവർത്തകനും ഇപ്റ്റ ബേപ്പൂർ മണ്ഡലം പ്രസിഡണ്ടുമായ മെൽവിൻ ക്ലേരമെന്റ് അദ്ധ്യക്ഷത വഹിച്ചു.ഗായകൻ തിലകൻ ഫറോക്ക്, മുരളി പൊരുന്തൊടി എന്നിവർ അഭിവാദ്യം ചെയ്തു. ഇപ്റ്റ സെക്രട്ടറി രാജൻ ഫറോക്ക് സ്വാഗതവും നാടൻപാട്ട് കലാകാരനും ഇപ്റ്റ നാട്ടുതുടി ഡയറക്ടറുമായ കൃഷ്ണദാസ് വല്ലാപ്പുന്നി നന്ദിയും പറഞ്ഞു.
Related Articles
September 11, 2024
100
തനിക്കെതിരായ പീഡന പരാതി സിനിമയിലുള്ളവര്‍ തന്നെയാണോയെന്ന് സംശയമുണ്ടെന്ന് നിവിന്‍ പോളി
November 27, 2020
238