
കോഴിക്കോട്: ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ ( ഐ.വി.എ.) കോഴിക്കോട് യൂണിറ്റിന്റെ ഭാരവാഹികളുടെ
സ്ഥാനാരോഹണവും പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മില്ലി മോഹൻ നിർവഹിച്ചു.
ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. വി. ഗീത മുഖ്യാതിഥിയായി.
ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരളയുടെ സംസ്ഥാന പ്രസിഡൻ്റ് ഡോ. വി.കെ. പി. മോഹൻകുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലയിലെ മികച്ച ക്ഷീരകർഷകരായി തിരഞ്ഞെടുക്കപ്പെട്ട കൂരാച്ചുണ്ട് പഞ്ചായത്തിലെ ഡാൻ്റി ജോസഫ്, ഒളവണ്ണ പഞ്ചായത്തിലെ രാധ ഒ., എന്നിവരെ ക്ഷീരപ്രതിഭ, ക്ഷീരരത്ന പുരസ്കാരങ്ങൾ നൽകി ചടങ്ങിൽ ആദരിച്ചു.
more news : കേരള ലിറ്ററേച്ചർ ഫെസ്റ്റ് തറവാടക തട്ടിപ്പ്: ആറ് ലക്ഷം രൂപ അടയ്ക്കാൻ ഡിസി കിഴക്കേമുറി ഫൗണ്ടേഷന് നോട്ടീസ്
അസോസിയേഷൻ ദേശീയ വൈസ് പ്രസിഡന്റ് ഡോ. എൻ. മോഹനൻ, ഡോ. പി.കെ. മുഹ്സിൻ, ഡോ. സന്തോഷ് പി. കെ., ഡോ. ആർ. കെ. സ്നേഹരാജ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. പരിപാടിയുടെ ഭാഗമായി നടന്ന ക്ലാസ് കെ.എം.സി.ടി. മെഡിക്കൽ കോളേജിലെ സൈകാട്രി വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ ഡോ. അനു പത്മനാഭൻ കൈകാര്യം ചെയ്തു.
2026- വർഷത്തെ അസോസിയേഷൻ ഭാരവാഹികളായി ഡോ. അംബിക രാജൻ നമ്പ്യാർ (പ്രസിഡണ്ട്), ഡോ. ജിഷ്ണു എം. എസ്.(സെക്രട്ടറി), ഡോ. രഞ്ജിത്ത് പി. ഗോപി (ട്രഷറർ), ഡോ. ഷസ്ന മുഹമ്മദാലി,
ഡോ. ജിത്തു കെ.എസ്., ഡോ. മുഹമ്മദ് ആസിഫ് എം.( എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ) എന്നിവർ ചുമതലയേറ്റു.




