Politics
ജിസിസി രാജ്യങ്ങൾക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ഇന്ത്യയുടെ പൂർണ പിന്തുണ: പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ ജി.സി.സി. രാജ്യങ്ങളിലെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി ഇന്ത്യ സർക്കാർ എല്ലാ തരത്തിലുള്ള പിന്തുണയും നൽകുമെന്ന് പ്രധാനമന്ത്രി Narendra Modi ഉറപ്പ് നൽകി. ലോക് കല്യാൺ മാർഗിലുള്ള പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി ഈ വിവരങ്ങൾ മാധ്യമങ്ങളോട് പങ്കുവെച്ചത്. പശ്ചിമേഷ്യയിലെ നിലവിലെ അസ്ഥിര സാഹചര്യം ജിസിസി രാജ്യങ്ങളിലെ ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയെ ബാധിക്കാതിരിക്കാനായി ലുലു ഗ്രൂപ്പ് ശക്തമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് യൂസഫലി വ്യക്തമാക്കി. ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ നിന്ന് ദിവസേന പ്രത്യേകമായി ക്രമീകരിച്ച വിമാനങ്ങളും കപ്പൽ സർവീസുകളും ഇതിനായി വിനിയോഗിക്കുന്നതായും അദ്ദേഹം അറിയിച്ചു.
more news : വേരിലും കായ്ക്കുന്ന ചക്ക നിശ്ചയദാര്‍ഢ്യമുള്ള മനസിന്റെ പ്രതീകം – ഡോ. സെബാസ്റ്റ്യൻ പോൾ
ഗൾഫ് രാജ്യങ്ങളിലേക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കളുടെ കയറ്റുമതി തടസമില്ലാതെ തുടരുന്നതിനായി ആവശ്യമായ എല്ലാ സഹായങ്ങളും സഹകരണങ്ങളും കേന്ദ്ര സർക്കാർ നൽകുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. ചാർട്ടേഡ് വിമാനങ്ങളിലൂടെയും കപ്പലുകളിലൂടെയും ടൺ കണക്കിന് ഭക്ഷ്യോത്പന്നങ്ങൾ ഇതിനകം ഗൾഫ് മേഖലയിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്.
more news : സിയസ്കൊ അഭയം പദ്ധതിയിൽ 22 -ാമത്തെ വീടിന് തറയിട്ടു
ഈ നീക്കം ഗൾഫ് രാജ്യങ്ങളിൽ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുന്നതിനൊപ്പം ഇന്ത്യയിലെ കാർഷിക മേഖലയ്ക്കും കയറ്റുമതി രംഗത്തിനും വലിയ പ്രോത്സാഹനമാകുന്നുവെന്നതാണ് വിലയിരുത്തൽ. ഇന്ത്യ-ഗൾഫ് വ്യാപാരബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഈ നടപടികൾ സഹായകരമാകും.




