താമരശ്ശേരി :കാർഷിക ജില്ലയുടെ ആഭിമുഖ്യത്തിൽ കേരള പിറവി ദിനമായ ചിങ്ങമൊന്നിന് ജില്ലയിലെ കഴിവു തെളിയിച്ച കർഷകരെ ആദരിച്ചു. ചിങ്ങം ഒന്ന് കേരളമൊട്ടുക്ക് കർഷകദിനമായി ആചരിച്ചു. തെയ്യപ്പാറ അഗ്രി ഫാമിൽ വെച്ച് നടന്ന പൊതുസമ്മേളനത്തിൽ ഇൻഫാം നാഷണൽ സഹരക്ഷാധികാരി ഫാ.ജോസ് പെണ്ണാപറമ്പിലിൻ്റെ അധ്യക്ഷതയിൽചേർന്ന യോഗത്തിൽ വെച്ച് താമരശ്ശേരി കാർഷിക ജില്ലയിലെതിരഞ്ഞെടുക്കപ്പെട്ട കർഷകരായ ഷാജി കടമ്പനാട്,ഷാജി തിരുമല ജയേഷ് പുത്തൻപുരക്കൽപോൾ സി ചുണ്ടാട്ട് എന്നി കർഷകരെ പൊന്നാട അണിയിച്ചും ഫലകം നൽകിയും ആദരിച്ചു. കോടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി വീർ കിസാൻ അവാർഡ് ദാന സമ്മേളനം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ഇൻഫാം സംസ്ഥാന സെക്രട്ടറി അഗസ്റ്റിൻ പുളിക്ക കണ്ടത്തിൽ മുഖ്യപ്രഭാഷണം നടത്തി കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ സ്റ്റാൻഡിങ് കമ്മിറ്റി അംഗം ഫാ. സണ്ണി തോട്ടപ്പള്ളി മുഖ്യ അതിഥിയായി പ്രഭാഷണം നടത്തി. നാഷണൽ എക്സിക്യൂട്ടീവ് അംഗം ജോൺ കുന്നത്തേട്ട് സ്വാഗതം ആശംസിച്ചു. ബ്രോണി നമ്പ്യാപറമ്പിൽ, മാർട്ടിൻ തെങ്ങുo തോട്ടത്തിൽ , ജോണി ഇയ്യാലിൽ , മത്തായി മുതുകാട്, ജോർജ് മനാശേരി , .സെബാസ്റ്റ്യൻ ചേമ്പ്ളാനി , പോയി നെടുമ്പള്ളി , റെജി വേഴത്തിങ്കൽ , ആനി പുത്തൻപുരയ്ക്കൽ , ഡോളി വെട്ടിക്കാമലഎന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി താമരശ്ശേരി കാർഷിക ജില്ലയിലെ വിവിധ ഗ്രാമ സഭകളിൽ നിന്ന് നിന്ന് നൂറോളം പേർ പരിപാടിയിൽ പങ്കെടുത്തു.
Related Articles
Check Also
Close-
ഡിജിസാക്ഷരത കൈവരിക്കാൻ ചെലവൂർ വാർഡ്
September 21, 2024