വടകര വടകരയിൽ ജയിൽ ചാടിയ പ്രതി പോലീസ് കസ്റ്റഡിയിൽ. താമരശ്ശേരി നെരോത്ത് എരവത്ത് കണ്ടി മീത്തൽ വീട്ടിൽ എൻ ഫഹദ് ആണ് വടകര ജയിൽ അധികർക്ക് മുൻപിൽ കീഴടങ്ങിയത്. കാസർഗോട്ടെ ഭാര്യ വീട്ടിലും താമരശ്ശേരിയിലും പോലീസ് റെയിഡ് നടത്തിയിരുന്നു. കഞ്ചാവ് കേസിൽ എക്സൈസിന്റെ പിടിയിലായ പ്രതി ഇക്കഴിഞ 10 ന് വൈകുനേരം 4 മണിയോടെ ജയിലിലെ ശുചിമുറിയിൽ നിന്നും വെന്റിലേറ്റർ വഴി പുറത്ത് കടന്നത്. വടകര പോലീസ് കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടെ ഇന്ന് രാവിലെ 10.15 ഓടെ ജയിലിൽ കീഴടങ്ങിയ പ്രതിയെ കൊയിലാണ്ടി എസ് ഐ കെ ടി. രഘുവിന്റെ നേതൃത്വത്തിൽ സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന് മെഡിക്കൽ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി.
Related Articles
Check Also
Close-
മലപ്പുറത്ത് വൻ കഞ്ചാവ് വേട്ട ; നാല് കോഴിക്കോട് സ്വദേശികൾ അറസ്റ്റിൽ
September 21, 2021