പേരാമ്പ്ര: ജോലിയില്‍ വളരെ സത്യസന്ധതയോടെയും കൃത്യനിഷ്ഠയോടെയും ആത്മാര്‍ഥമായും 40 വര്‍ഷത്തോളം ജോലി ചെയ്തു ജനങ്ങളുടെ ഒരുപരാതിയുമില്ലാതെ നാട്ടുകാരുടെ സ്നേഹാദരം പിടിച്ചു പറ്റിയചെറുവണ്ണൂര് ടൗണിലെ ജനകീയപോസ്റ്റ്മാന് കെ.ടി.നാരായണന് നാട്ടുകാര്‍ സ്നേഹനിര്‍ഭരമായ യാത്രയയപ്പ് നല്കി. ചടങ്ങ് ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി. ബിജു ഉല്‍ഘാടനം ചെയ്തു. മുന്‍ പഞ്ചായത്ത് വൈ:പ്രസിഡണ്ട് എ.കെ. വത്സന് അധ്യക്ഷത വഹിച്ചു. എന്‍. ആര്.രാഘവന്, ഏ.കെ.ഉമ്മര്‍, പി.കെ.സുരേഷ് , പി.കെ.എം.ബാലകൃഷ്ണന്, കെ.കെ.നൗഫല്‍, ടി.എം.ബാലന്, ഷംസു ചെറുവണ്ണൂര്‍, മനോജ് രാമത്ത്, കനോത്ത് അബ്ദുല്ല, അശോകന് കാട്ടുമച്ചലത്ത്, കൊണ്ടയാട്ട് ചന്ദ്രന് ,വി.കെ.മൊയ്തു, അനീഷ് കുറുങ്ങോട്ട്, ടി.എം. ഹരിദാസന് എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് കെ .പി ബിജു വിരമിക്കുന്ന നാരായണന് പൗരാവലിയുടെ ഉപഹാരം സമര്‍പ്പിച്ചു. കലാ-കായിക -സാംസ്ക്കാരിക രംഗത്ത് സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വം കൂടിയായിരുന്നു ഈ ജനകീയ പോസ്റ്റ്മാന്മാന്. കെ.ടി. നാരായണന് . ചടങ്ങില്‍ എഫ്.എല്‍.ടി.സി. ഫണ്ടിലേക്കുള്ള അദ്ദേഹത്തിന്റെ സംഭാവന പ്രസിഡണ്ടിനെ ഏല്‍പ്പിച്ചു.