
കൽപ്പറ്റ :ലഹരി ഉപയോഗം ഒരു വ്യക്തിയുടെ ജീവിതം മാത്രമല്ല, അദ്ദേഹത്തിന്റെ കുടുംബത്തെ, സുഹൃത്തുകളെ, അയൽക്കാർക്കേയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ജോലിസ്ഥലങ്ങളെയും — ഒടുവിൽ സമ്പൂർണ്ണ സമൂഹത്തെയും ബാധിക്കുന്നു.
ഒരു വ്യക്തി ലഹരിയുടെ പിടിയിലാകുമ്പോൾ, കുടുംബം കൃത്യമായുള്ള സാമ്പത്തികവും മാനസികവും സാമൂഹികവുമായ ബുദ്ധിമുട്ടുകൾ നേരിടുന്നു.
അതുകൊണ്ടാണ്, ലഹരി വിരുദ്ധ പോരാട്ടം ഏത് വ്യക്തിയോ കുടുംബമോ മാത്രം ഏറ്റെടുക്കേണ്ടത് അല്ലെന്ന് പറയുന്നത്.
ഇത് സമൂഹമാകെ ഒന്നിച്ചു ചേർന്ന്, സമൂഹത്തിന്റെ ഭാവിയെ സംരക്ഷിക്കാനുള്ള പ്രവർത്തനമായി കാണേണ്ടതുണ്ട്.
ഇത് നമ്മുടെ വിദ്യാർത്ഥികളെ, യുവാക്കളെ, തൊഴിലാളികളെ, കുടുംബങ്ങളെ സംരക്ഷിക്കാനുള്ള ആത്മരക്ഷാ യജ്ഞമാണ് എന്ന് കൺവെൻഷൻ ഉത്ഘാടനം ചെയ്തു സംസാരിച്ച യുവ ജനതാദൾ എസ് സംസ്ഥാന ട്രെഷറർ രതീഷ് ജി പാപ്പനംകൊട് പറഞ്ഞു.
പാക്കിസ്ഥാൻ നടത്തുന്ന പ്രകോപനം ചെറുക്കുന്ന ഇന്ത്യൻ മിലിറ്ററിക്ക് ഒരായിരം അഭിവാദ്യങ്ങൾ, നിലവിൽ നമ്മുടെ അതിർത്തിയിൽ യുദ്ധ സമാനമായ അന്ദരീക്ഷം നില നിൽക്കുന്നുണ്ട് ഒരു യുദ്ധമുണ്ടാവില്ല എന്ന് നമുക്ക് പ്രത്യാശിക്കാം യുദ്ധമുണ്ടയാൽ അത് നാടിന്റെ ജോലിപരയായ ബിസ്സിനെസ്സ് പരമായ എല്ലാ മേഖലകളെയും ബാധിക്കും എന്ന് മുഖ്യ പ്രഭാഷണം നടത്തിയ യുവ ജനതദൽ എസ് സംസ്ഥാന സെക്രട്ടറി നൗഫൽ കാസർഗോഡ് പറഞ്ഞു.
ജില്ലാ പ്രസിഡന്റ് സൈഫ് വൈത്തിരി അധ്യക്ഷൻ ആയ പരിപാടിയിൽ ,ജെ ഡി എസ് ജില്ലാ പ്രസിഡന്റ് കുര്യകോസ് മുള്ളൻമട, സംസ്ഥാന കൗൺസിലിൽ അംഗങൾ ആയ ഉനൈസ് കല്ലൂർ, അമീർ അറക്കൽ, ജില്ലാ സെക്രട്ടറി അനൂപ് മാത്യു, ജില്ലാ ട്രഷരർ നവാസ് കൽപ്പറ്റ തുടങിയവർ സംസാരിച്ചു.