കോഴിക്കോട് : ഇന്ന് പുലർച്ചെ രാമനാട്ടുകര ടൗണിലെ ദുബായ് ഗോൾഡ് ജ്വല്ലറിയിൽ കവർച്ച നടത്തിയ മധ്യപ്രദേശു സ്വദേശിയായ നേക്മണി പട്ടേൽ ( 27) ,s/o രാം സഹോദർ പട്ടേൽ, എന്നാളെ ഇന്ന് വൈകീട്ടു രാമനാട്ടുകര ബൈപാസ് ജംഗ്ഷന് സമീപം വെച്ചു പോലീസ് കസ്റ്റഡിയിൽ എടുത്തു. കവർച്ചക്കിടെ പ്രതി ജ്വല്ലറിയിൽ ഉപേക്ഷിച്ച പുതിയ പിക്കാസ് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ രാമനാട്ടുകരയിലുള്ള ഹാർഡവെർ കടയിൽ നിന്നും രണ്ടു ദിവസം മുന്നെ പ്രതി വാങ്ങിച്ചതാണ് എന്ന് തിരിച്ചറിഞ്ഞ പോലീസ് ആയതിന്റെ പണം ഗൂഗിൾ പേ വഴിയാണ് കടക്കാരന് നൽകിയത് എന്ന് തിരിച്ചറിയുകയും തുടർന്ന് ലഭിച്ച മൊബൈൽ നമ്പർ ഉപയോഗിച്ച് പ്രതിയുടെ നിലവിലെ ലൊക്കേഷൻ തിരിച്ചറിയുകയും ശേഷം ഫേസ് ബുക്കിൽ നിന്നും ടിയാന്റെ ഫോട്ടോ ഉൾപ്പടെയുള്ള കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയും തുടർന്ന് സമയബന്ധിതമായി നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയുമാണ് ഉണ്ടായിട്ടുള്ളത്. കമ്പ്യൂട്ടർ സയ്ൻസിൽ ഡിപ്ലോമകാരനായ പ്രതി രണ്ടാഴ്ച കാലമായി രാമനാട്ടുകരയിൽ ജെസിബി ഓപ്പറേറ്റർ ആയി ജോലി ചെയ്തുവരികയായിരുന്നു എന്നും അറിയുന്നു.
Related Articles
September 4, 2024
145