KERALAlocalOthersPoliticstop news

ഇടതുപക്ഷ സർക്കാരിന്റെ ബദൽ നയങ്ങൾക്ക് ശക്തി പകരുക – ജോയിന്റ് കൗൺസിൽ

കോഴിക്കോട്:

സമൂഹത്തിന്റെ നാനാ തുറകളിലും ജനക്ഷേമകരമായ പ്രവർത്തനങ്ങൾ കാഴ്ച വെക്കുന്നതോടൊപ്പം സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പരിഷ്കരണം നടപ്പിലാക്കുവാൻ കമ്മീഷനെ നിയമിക്കുകയും സർക്കാർ ജീവനക്കാരുടെ ഭവന വായ്പ പദ്ധതി പുന:സ്ഥാപിക്കുകയും , DA ഉൾപ്പെടെ അർഹമായ അനൂകൂല്യങ്ങൾ നൽകുന്നതിനു നടപടിയെടുക്കുകയും ചെയ്ത ഇടതുപക്ഷ സർക്കാരിന്റെ ബദൽ നയങ്ങൾക്ക് ശക്തി പകരുവാൻ ജോയിന്റ് കൗൺസിൽ കോഴിക്കോട് സിറ്റി മേഖല സമ്മേളനം ആഹ്വാനം ചെയ്തു.

കോഴിക്കോട് ജോയിന്റ് കൌൺസിൽ ഹാളിൽ നടന്ന മേഖല സമ്മേളനം ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി പി. സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ മേഖലാ പ്രസിഡന്റ് രജീഷ്. ഇ. പി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ്‌ കെ. ഷിജു സംഘടനാ റിപ്പോർട്ടും മേഖല സെക്രട്ടറി ജിഷ. എം. ആർ പ്രവർത്തന റിപ്പോർട്ടും മേഖലാ ട്രഷറർ ഇൻഷാദ്. വി വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.

ജോയിന്റ് കൗൺസിൽ ജില്ലാ വൈസ് പ്രസിഡന്റ് മനോജ്‌കുമാർ പാറപ്പുറത്ത്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം. സച്ചിദാനന്ദൻ, ജില്ലാ വനിതാ കമ്മിറ്റി പ്രസിഡന്റ്‌ മേഘ്ന. എം എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന “വിശക്കരുതാർക്കും” സാന്ത്വന പദ്ധതിയിലേക്ക് സമ്മേളനത്തിൽ നിന്നും സമാഹരിച്ച തുക സംസ്ഥാന സെന്ററിന് കൈമാറി. അഷ്വർഡ് പെൻഷനിൽ ജീവനക്കാരുടെ വിഹിതം പിടിക്കുന്നത് നിർത്തലാക്കുക, ശമ്പള പരിഷ്കരണ കമ്മീഷൻ നടപടികൾ ത്വരിതപ്പെടുത്തുക, കുടിശ്ശിക ഡി. എ അനുവദിച്ചു ഉത്തരവ് ഉടൻ പുറപ്പെടുവിക്കുക, തുടങ്ങിയ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു.

പുതിയ ഭാരവാഹികളായി ജിഷ. എം. ആർ (പ്രസിഡണ്ട്), ഷാജീവൻ. കെ. സി, സുമേഷ്. വി കെ (വൈസ് പ്രസിഡണ്ടുമാർ), ഇൻഷാദ്. വി (സെക്രട്ടറി), സാജിർ. വി, ഗിരീശൻ. കെ. എം (ജോയിന്റ് സെക്രട്ടറിമാർ), അഖിൽ. ടി (ട്രഷറർ), ബിന്ദു. എൻ (വനിതാ കമ്മിറ്റി പ്രസിഡണ്ട്), സുഷമ. എം. കെ (വനിതാ കമ്മിറ്റി സെക്രട്ടറി) എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു. സജിത്കുമാർ. കെ നന്ദി പറഞ്ഞു .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close