
*ചുമക്കണോ നിലപാടും നിലപാടുതറയുമില്ലാത്തവരെ ? കൊച്ചി:
അധികാരത്തിൻ്റെ അപ്പക്കഷണങ്ങൾ തേടി നിരന്തരം അലഞ്ഞു നടക്കും. അഭയം നല്കുന്ന കടയിൽ നിന്നും ആർത്തി തീരുവോളം തിന്നും. ആ കട പൂട്ടാറാകുമ്പോൾ തുറക്കാൻ സാധ്യതയുള്ള അടുത്ത കടയിലേയ്ക്ക് ഓടും. അത് കഴിയുമ്പോൾ അടുത്ത കടയിലേയ്ക്ക്….
ഇങ്ങനെയുള്ള രാഷ്ട്രീയ അല്പത്തരത്തെ കേരളത്തിലെ ക്രൈസ്തവരുടെ അക്കൗണ്ടിൽ ചാർത്താമെന്ന് ഒരു രാഷ്ട്രീയ പാർട്ടിയും വ്യാമോഹിക്കേണ്ട.
രാഷ്ട്രീയ സദാചാരമില്ലാത്തവരും അവിശ്വസ്തത അടയാളമാക്കിയവരുമായ ഇത്തരം അരാഷ്ട്രീയ ജീവികളെ തിരിച്ചറിയാനുള്ള രാഷ്ട്രീയ വിവേകമൊക്കെ ഇവിടുത്തെ ക്രൈസ്തവർക്കുണ്ട്.
ഉണങ്ങി വീണ ഇലകൾ അടിച്ചുവാരി കുപ്പയിലാണ് തള്ളേണ്ടതെന്ന പൊതുബോധം ഇവിടുത്തെ സമ്മതിദായകർക്കുമുണ്ട്.
ആശയമോ ആദർശമോ അശേഷമില്ല. അധികാരത്തിൻ്റെ അപ്പക്കൊട്ടയിൽ നിന്നും ആമാശയം നിറയ്ക്കുക മാത്രമാണ് ഇവരുടെ പരമമായ ലക്ഷ്യം.
രാഷ്ട്രീയ പാർട്ടികൾ അവധാനതയോടെ ചിന്തിക്കുക!!!
*” ചുമക്കണോ ഇവരെ”*
ഫാ. അജി പുതിയാപറമ്പിൽ
(14-01-2026)




