KERALAlocaltop news

യൂബർ മാതൃകയിൽ കോഴിക്കോട്ട് JUGNOO ടാക്സി സർവ്വീസ് തുടങ്ങി

കോഴിക്കോട് :   യൂബർ മാതൃകയിൽ കോഴിക്കോട് ടൗണിൽ ഓട്ടോയും കാറും അടക്കമുള്ള പുതിയ ഓൺലൈൻ ടാക്സി സംവിധാനം നിലവിൽ വന്നു. JUGNOO എന്ന പേരിൽ ആരംഭിച്ച ടാക്സി സംവിധാനം മലബാർ ഡവലപ്മെൻ്റ് ഫോറം ചെയർമാൻ കെ എം. ബഷീർ ഉദ്ഘാടനം ചെയ്തു.

ആരംഭ ഘട്ടത്തിൽ കോഴിക്കോട് സിറ്റിക്കുള്ളിലും കോഴിക്കോട് സിറ്റിയിൽ നിന്നും കാപ്പാട് ബീച്ച്/ കൊടുവള്ളി / മുക്കം/ കോഴിക്കോട് എയർപോർട്ട് / യൂണിവേഴ്സിറ്റി എന്നീ പ്രദേശങ്ങളിലേക്കുമാണ് സർവീസ് ഉണ്ടായിരിക്കുക എന്ന് JUGNOO സംരംഭകർ അറിയിച്ചു.

ഡ്രൈവർമാർക്ക് പ്ലേസ്റ്റോർ / ആപ്പിൾ സ്റ്റോറിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്ത് ഇതിൽ അംഗമാകാം. യാത്രക്കാർക്കും ആപ്പ് ഡൗൺലോഡ് ചെയ്ത് ഈ സൗകര്യം ഉപയോഗപ്പെടുത്താം.

 

ഗുണങ്ങൾ:

അധിക ചാർജ്ജ് ഈടാക്കുന്നത് ഒഴിവാക്കാം

മിനിമം ചാർജ്ജിൽ യാത്ര ചെയ്യാം

യാത്ര ചെയ്യുന്നതിന് മുമ്പ് തന്നെ യാത്രാക്കൂലി അറിയാം

വിവിധ സ്ലാബുകളിൽ വിവിധ ആവശ്യത്തിന് അനുസരിച്ച് ചെറുതോ വലുതോ ആയ വാഹനം മുൻകൂട്ടി തെരെഞ്ഞെടുക്കാം.

വാഹനം ബുക്ക് ചെയ്ത് ഏറെ കാത്തിരുന്നു മുഷിയുന്നത് ഒഴിവാക്കാം. ഏറ്റവും കുറഞ്ഞ സമയത്തിൽ വാഹനം ബുക്ക് ചെയ്ത ഇടത്ത് എത്തുന്നു.

സ്ത്രീകൾക്കും കുട്ടികൾക്കും പൂർണ സുരക്ഷയിൽ യാത്ര ചെയ്യാം.

സ്ഥിരം ഡ്രൈവർമാർക്കും യാത്രക്കാർക്കും നിരവധിയായ ഓഫറുകൾ

Contact number: +91 97455 02100

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close