കുന്ദമംഗലം. കേരള റീട്ടെയിൽ ഫുട്ട് വെയർ അസോസിയേഷൻ കുന്ദമംഗലം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ പാദരക്ഷാ വ്യാപാരികളുടെ കുട്ടികളെ അനുമോദിച്ചു. പി.ടി.എ റഹിം എം എൽ എ ഉപഹാരം നൽകി. മണ്ഡലം ചെയർമാൻ പി.കെ അബൂബക്കർ അധ്യക്ഷത വഹിച്ചു. ജില്ലാ സിക്രട്ടറി എം.പി റുൻഷാദ് അലി മുഖ്യാതിഥിയായി. മണ്ഡലം കൺവീനർ ടി. സുഗിലേഷ്, ജുബൈൽ അഷ്റഫ്, എൻ പി നാസർ എന്നിവർ സംസാരിച്ചു