
കോഴിക്കോട് : കോഴിക്കോട് നഗരസഭയിൽ വിജയ ബാങ്ക് മുഖേന സാമൂഹിക സുരക്ഷ പെൻഷൻ വാങ്ങുന്നവർ , വിജയ ബാങ്ക് – ബാങ്ക് ഓഫ് ബറോഡയിൽ ലയിച്ച സാഹചര്യത്തിൽ , ബാങ്ക് ഓഫ് ബറോഡ ശാഖയുടെ IFSC കോഡ് , അക്കൗണ്ട് നമ്പർ മാറിയിട്ടുണ്ടെങ്കിൽ അവ ഉടനെ നഗരസഭാ ഓഫീസിലെ ബന്ധപ്പെട്ട വിഭാഗത്തിൽ അറിയിക്കേണ്ടതാണ്. രേഖകൾ ലഭിച്ചാൽ മാത്രമെ സാമൂഹിക സുരക്ഷാ പെൻഷൻ തുടർന്നും അയക്കാൻ കഴിയൂവെന്ന് മേയർ ഡോ. ബീനാ ഫിലിപ്പ് അറിയിച്ചു.