കോഴിക്കോട്: എലത്തൂർ മേഖലയിൽ മാത്രം അഞ്ഞൂറോളം വീടുകൾ പൊളിച്ചുമാറ്റേണ്ടവിധം തയ്യാറാക്കിയ കെ റെയിൽ അലൈൻമെന്റ് ഭേദഗതി ചെയ്യണം എന്നാവശ്യപ്പെട്ട് എൻ.സി.പി എലത്തൂർ മേഖലാ കമ്മിറ്റി ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ഹിന്ദുസ്ഥാൻ പെട്രോളിയം ഡിപ്പോക്കു മുന്നിൽ നടത്തിയ ധർണ സംസ്ഥാന ജന.സെക്രട്ടറി ആലിക്കോയ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ടി.പി. വിജയൻ , ടി.ടി. സോമൻ, രാമചന്ദ്രൻ നായർ, മോഹനൻ, കൃഷ്ണൻ നീലിമ എന്നിവർ സംസാരിച്ചു.
Related Articles
Check Also
Close-
മാരക ലഹരിമരുന്നായ 41 ഗ്രാം എം.ഡി.എം.എ യുമായി നല്ലളം സ്വദേശി പിടിയിൽ
November 17, 2022