കൊയിലാണ്ടി:നിർദിഷ്ട കെ-റയിൽ അലൈൻമെൻ്റ് പദ്ധതി പ്രദേശത്തെ കുടിയിറക്കപ്പെടുന്ന ജനങ്ങളുടെ ആശങ്കകൾ അകറ്റാനും അതിജീവനത്തിൻ്റെ സമരത്തെ മുന്നിൽ നിന്നു നയിക്കാനും ബി.ജെ.പി യുണ്ടാകുമെന്ന് യുവമോർച്ച സംസ്ഥാന പ്രസിഡണ്ട് പ്രഫുൽ കൃഷ്ണൻ. തിക്കോടിയിൽ റയിൽ വരുന്ന പ്രദേശത്ത് സന്ദർശനം നടത്തവേയാണ് അദ്ധേഹം ഇക്കാര്യം പറഞ്ഞത്.
നിലവിലുള്ള റെയിൽ പാതയോട് ചേർന്ന് അതിവേഗ പാത 2025 ൽ പൂർത്തീകരിക്കാൻ ഇന്ത്യൻ റെയിൽവെ പദ്ധതിയിട്ടതാണ്. അതിനിടയിൽ ജനവാസ മേഖലയിലെ അതിവേഗ പാത ജനദ്രോഹപരമാണെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി കൊയിലാണ്ടി മണ്ഡലം പ്രസിഡൻ്റ് ജയ്കിഷ് മാസ്റ്റർ, മണ്ഡലം ജനറൽ സെക്രട്ടറി കെ.വി സുരേഷ്, മണ്ഡലം വൈസ് പ്രസിഡൻ്റ് സി.പി രവി യുവമോർച്ച മണ്ഡലം പ്രസിഡൻ്റ് അഭിൻ അശോക്, ബി.ജെ.പി.തിക്കോടി പഞ്ചായത്ത് പ്രസിഡൻ്റ് എൻ ബാബു മാസ്റ്റർ, മണ്ഡലം കമ്മിറ്റി അംഗം ദിവാകരൻ തിക്കോടി, വി.കെ പ്രേമൻ എന്നിവരും പ്രഫുൽ കൃഷ്ണനൊപ്പം ഉണ്ടായിരുന്നു.