Politics
കണ്ണൂര്‍ പോലീസ് വലയത്തില്‍, കെ സുധാകരനും ഡി സി സി ഒഫീസിനും സുരക്ഷയേര്‍പ്പെടുത്തി
കണ്ണൂര്‍: എസ് എഫ് ഐ പ്രവര്ത്തകന് ധീരജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന് പോലീസ് സുരക്ഷ.
സിപിഎം ശക്തികേന്ദ്രങ്ങളിലെ കോണ്‍ഗ്രസ് ഓഫീസുകള്‍ക്കും സുരക്ഷ ഏര്‍പ്പെടുത്തി. കഴിഞ്ഞ ദിവസം കെ സുധാകരന് പങ്കെടുക്കുന്ന കോണ്‍ഗ്രസ് മേഖലാ കണ്‍വെന്‍ഷനിലേക്ക് എസ് എഫ് ഐ, ഡി വൈ എഫ് ഐ, സി പി എം പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയത് സംഘര്‍ഷത്തിനിടയാക്കിയിരുന്നു. ആദ്യം എസ് എഫ് ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിനിടെ സംഘര്‍ഷമുണ്ടായിരുന്നു.