*കെ. വിമലയെ അനുസ്മരിച്ചു*
കോഴിക്കോട്: ഇന്ത്യന്‍ ദളിത് ഫെഡറേഷന്‍ മുന്‍ സംസ്ഥാന സെക്രട്ടറി കെ. വിമലയെ അനുസ്മരിച്ചു. അനുസ്മരണ സമ്മേളനം ഇന്ത്യന്‍ ദളിത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് പി.കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. അവശര്‍ക്കും ആലംബഹീനര്‍ക്കും നീതി നിഷേധിക്കപ്പെട്ടവര്‍ക്കും വേണ്ടി പോരാടിയ വ്യക്തിയായിരുന്നു വമലയെന്ന് രാധാകൃഷണന്‍ പറഞ്ഞു. സ്‌നേഹം, കരുത്ത്, സമര്‍പ്പണം എന്നിവ സമന്വയിപ്പിച്ചുള്ള പ്രവര്‍ത്തനമായിരിന്നു വിമലയുടേത്. ഇത് വെറും ആലങ്കാരികമല്ല. തന്റെ ജീവതം കൊണ്ട് വിമല അതു തെളിയിച്ചതാണെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ ഗ്രോ വാസു പറഞ്ഞു.
കെ.സി. പുഷ്പ കുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ അഡ്വ. അശോക് കുമാര്‍ കെ.പി, പി.ടി ജനാര്‍ദ്ദനന്‍, ചന്ദ്രന്‍ ഒട്ടുമ്പുറം, നാസര്‍ മണ്ണൂര്‍, എ. രവികുമാര്‍ അറുമുഖന്‍ ചേലേമ്പ്ര, എം. മോഹനന്‍, ഇ. വാസു, കെ. സുരേഷ്, സി. ശശി, നൗഷാദ് ബേപ്പൂര്‍, കാരായ് സുബ്രഹ്‌മണ്യന്‍, ചെറിയാന്‍ തോട്ടുങ്ങല്‍ എന്നിവര്‍ സംസാരിച്ചു. സരള മോഹന്‍ നന്ദി പറഞ്ഞു.