കക്കയം: കക്കയത്ത് വനം വകുപ്പിൻ്റെ വിനോദ സഞ്ചാര കേന്ദ്രമായ ഉരക്കുഴി വ്യൂ പോയിൻ്റിൽ സന്ദർശനത്തിനെത്തിയ വിനോദ സഞ്ചാരികൾക്കും ഗൈഡുമാർക്കും കടന്നൽ കുത്തേറ്റു. ഇന്ന് ഉച്ചയോടെയാണ് സംഭവം. കുട്ടികളടക്കമുള്ള ഒട്ടേറെ സന്ദർശകർ ഇവിടെയുണ്ടായിരുന്ന സമയത്താണ് കടന്നൽ ഇളകി അക്രമണം നടത്തിയത്. സന്ദർശകരായ പത്ത് പേർക്കും, പന്ത്രണ്ട് ഗൈഡുമാർക്കുമാണ് കുത്തേറ്റത്. സന്ദർശകരെയും കുട്ടികളെയും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഗൈഡു മാർക്ക് കുത്തേറ്റത്. കൂടുതൽ പരിക്കേറ്റ ഗൈഡുമാരായ കക്കയത്തെ സലോമി തോമസ് (54) ലിസി വിൻസ് (46) എന്നിവർ കൂരാച്ചുണ്ട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. കുത്തേറ്റ സന്ദർശകർ തലയാട്, ബാലുശേരി ആശുപത്രികളിലും ചികിത്സ തേടി. ഇന്ന് ഉച്ചയ്ക്ക് ശേഷം ഡാം സൈറ്റിലെ ഹൈഡൽ ടൂറിസം, ഉരക്കുഴി കേന്ദ്രങ്ങൾ എന്നിവ തുറന്നു പ്രവർത്തിച്ചില്ല.
Related Articles
Check Also
Close-
കഴുത്തിൽ കത്തി വെച്ച് കവർച്ച; ഒരാൾകൂടി പിടിയിൽ*
February 6, 2023