KERALAlocaltop news

കക്കാട് സ്‌കൂളിൽ വിദ്യാർത്ഥികൾക്ക് അരലക്ഷം രൂപയുടെ എൻഡോവ്‌മെന്റുകൾ സമ്മാനിച്ചു; ദ ബെസ്റ്റ് 2026ന് പ്രൗഢമായ പരിസമാപ്തി

മുക്കം:  കക്കാട് ജി.എൽ.പി സ്‌കൂളിന്റെ 68-ാം വാർഷികവും എൻഡോവ്‌മെന്റ് സമർപ്പണവും പ്രധാനാധ്യാപിക ജാനീസ് ടീച്ചർക്കുള്ള യാത്രയയപ്പും ‘ദ ബെസ്റ്റ് 2026’ തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്കുള്ള അരലക്ഷത്തോളം രൂപയുടെ എൻഡോവ്‌മെന്റുകളും വിതരണം ചെയ്തു.

ചടങ്ങിൽ കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി അബ്ദുൽ അക്ബർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സവാദ് ഇബ്‌റാഹിം, ജില്ലാ പഞ്ചായത്ത് അംഗം മിസ്ഹബ് കീഴരിയൂർ, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.എൻ ഷുഹൈബ്, വാർഡ് മെമ്പർ ഹസീന ബഷീർ, എസ്.എസ്.കെ ജില്ലാ പ്രൊജക്ട് ഓഫീസർ പി.എൻ അജയൻ മാസ്റ്റർ, കുന്ദമംഗലം ബി.പി.സി പി.വി മുഹമ്മദ് റാഫി, എച്ച.എം ഫോറം കൺവീനർ കെ വാസു മാസ്റ്റർ, കക്കാട് പ്രവാസി കൂട്ടായ്മ കേന്ദ്ര കമ്മിറ്റി സാരഥി ജബ്ബാർ കല്ലട, പി.ടി.എ പ്രസിഡന്റ് മുനീർ പാറമ്മൽ, മുൻ പി.ടി.എ പ്രസിഡന്റ് കെ.സി റിയാസ്, സ്‌കൂൾ വികസന സമിതി കൺവീനർ ടി ഉമ്മർ, പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ പ്രസിഡന്റ് എടക്കണ്ടി അഹമ്മദ്കുട്ടി, കെ.പി.ആർ സ്മാരക വായനശാല പ്രസിഡന്റ് മഞ്ചറ അഹമ്മദ്കുട്ടി, സംഘാടകസമിതി രക്ഷാധികാരി ടി.പി.സി മുഹമ്മദ് ഹാജി, എസ്.എം.സി ചെയർമാൻ അബ്ദുസ്സലാം കെ.സി, എം.പി.ടി.എ ചെയർപേഴ്‌സൺ ഷാനില സി.കെ, സ്റ്റാഫ് സെക്രട്ടറി പി.പി ഷഹനാസ് ബീഗം തുടങ്ങിയവർ പ്രസംഗിച്ചു. ഹെഡ്മിസ്ട്രസ് ജാനീസ് ജോസഫ് മറുമൊഴി നടത്തി. ചടങ്ങിൽ ‘ദ ബെസ്റ്റ്’ എന്ന പരിപാടിയുടെ പേര് നിർദേശിച്ച മജീദ് കക്കാടിനുള്ള ഉപഹാരം മുക്കത്തെ സനം ബാഗ് ഹൗസ് ഉടമ സനം നൂറു സമ്മാനിച്ചു.

വർഷങ്ങളായി വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കായി നൽകിവരുന്ന അരലക്ഷത്തോളം രൂപയുടെ എൻഡോവ്‌മെന്റ് തുകയും വിവിധ ഉപഹാരങ്ങളും ഉദ്ഘാടന ചടങ്ങിൽ വിതരണം ചെയ്തു. കരിപ്പൂർ വിമാനദുരന്തത്തിൽ നാടിന് നഷ്ടമായ മഞ്ചറ സാഹി-അസം മോൻ എൻഡോവ്‌മെന്റ് 9 എൽ.എസ്.എസ് ജേതാക്കൾക്ക് മഞ്ചറ അഹമ്മദ്കുട്ടി മാസ്റ്റർ സമ്മാനിച്ചു. കാരശ്ശേരി പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റ് കെ.പി.ആറിന്റെ പേരിലുള്ള സ്‌കൂളിലെ വിവിധ ക്ലാസുകളിലെ ടോപ്പർമാർക്കുള്ള എൻഡോവ്‌മെന്റ് ജബ്ബാർ കല്ലടയും മുൻ പ്രധാനാധ്യാപകൻ പി ഗംഗാധരൻ മാസ്റ്ററുടെ പേരിലുള്ള മലയാളം എൻഡോവ്‌മെന്റ് ജാനീസ് ജോസഫും മുൻ വാർഡ് മെമ്പർ എടത്തിൽ ചേക്കുട്ടിയുടെ പേരിലുള്ള മാത്സ് എൻഡോവ്‌മെന്റ് സുലൈഖ എടത്തിലും സമ്മാനിച്ചു.
മുട്ടാത്ത് അബ്ദുൽ അസീസ് മൗലവിയുടെ പേരിലുള്ള അറബിക് എൻഡോവ്‌മെന്റ് മുട്ടാത്ത് അബ്ദുമാസ്റ്ററും തോട്ടത്തിൽ കമ്മുണ്ണി ഹാജിയുടെ പേരിലുള്ള ഇംഗ്ലീഷ് എൻഡോവ്‌മെന്റ് ടി ഉമ്മറും എൽ.കെ.ജി-യു.കെ.ജി ക്ലാസുകളിലെ ടോപ്പർമാർക്കും സയൻസ് വിഷത്തിലെയും മാളിയേക്കൽ വലിയ അഹമ്മദ് എൻഡോവ്‌മെന്റ് എം അബ്ദുൽ ഗഫൂറും വിതരണം ചെയ്തു. മികച്ച ലൈബ്രറി വായനക്കുള്ള പാറക്കൽ ആലിക്കുട്ടി എൻഡോവ്‌മെന്റ് പി മുഹമ്മദ്, പാറക്കൽ അബ്ദുറഹ്മാൻ എന്നിവരും വിതരണംചെയ്തു. ശുചിത്വത്തിനുള്ള മികച്ച ക്ലാസിനുള്ള കെ.സി.സി അബൂബക്കർ എൻഡോവ്‌മെന്റ് സനം നൂറുദ്ദീൻ സമ്മാനിച്ചു.

കെ.എ.ടി.എഫ് അറബിക് മാഗസിൻ നിർമാണത്തിൽ ജില്ലയിൽ ഒന്നും സംസ്ഥാനത്ത് രണ്ടും സ്ഥാനം നേടിയ സ്‌കൂൾ ടീമിനുള്ള ഉപഹാരം അറബിക് വിഭാഗം മേധാവി ഖൈറുന്നീസ ടീച്ചറും ഫിറോസ് മാസ്റ്ററും സമ്മാനിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close