കോഴിക്കോട് :ജില്ല കളരിപ്പയറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ 41 മത് ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിച്ചു. ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം അഹമ്മദ് ദേവർകോവിൽ എം എൽ എ നിർവഹിച്ചു. കളരിപ്പയറ്റ് ഫെഡറേഷൻ ഓഫ് ഇന്ത്യ സെക്രട്ടറി ജനറൽ അഡ്വക്കറ്റ് പൂന്തുറ സോമൻ്റെ നിര്യാണത്തിൽഅനുശോചനം രേഖപ്പെടുത്തി. ജില്ലാ കളരിപ്പയറ്റ് അസോസിയേഷൻ പ്രസിഡന്റ് ആനന്ദൻ ഗുരുക്കൾ അനുശോചന പ്രമേയം അവതരിപ്പിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ രാജഗോപാൽ അധ്യക്ഷത വഹിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന പ്രസിഡന്റ് എം. കെ രാജഗോപാലിന് ഉപഹാരം നൽകി എംഎൽഎ ആദരിച്ചു. നാഷണൽ ഗെയിംസിൽ കളരിപ്പയറ്റ് അവതരിപ്പിച്ചു മെഡൽ നേടിയ വിദ്യാർത്ഥികളെയും ഗുരുക്കന്മാരെയും മുൻ സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ടി പി ദാസൻ ആദരിച്ച്. അസോസിയേഷൻ രക്ഷാധികാരി എ മൂസാ ഹാജി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി മുരളീധരൻ ഗുരുക്കൾ സ്വാഗതം പറഞ്ഞു. ടി എം അബ്ദുറഹിമാൻ, സന്നാഹ് പാലക്കണ്ടി, കെ സുനിൽകുമാർ ഗുരുക്കൾ എന്നിവർ ആശംസ പ്രസംഗം നടത്തി. ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻരാജേഷ് ഗുരുക്കൾ നന്ദിയും പറഞ്ഞു. ഇന്നും നാളെയുമായി നടക്കുന്ന ചാമ്പ്യൻഷിപ്പിൽ വിവിധ കളരികളിൽ നിന്നായി 600 ഓളം വിദ്യാർത്ഥി വിദ്യാർത്ഥിനികൾ പങ്കെടുക്കുന്നു.
Related Articles
October 19, 2020
217