KERALAlocaltop news

പ്ലാസ്റ്റിക് കണിക്കൊന്നയുടെ ഉപയോഗം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

 

 

കോഴിക്കോട്: വിഷുക്കാലത്ത്  വിപണിയിൽ വൻതോതിൽ വിറ്റു പോയ പ്ലാസ്റ്റിക് കണിക്കൊന്ന  പരിസ്ഥിതിക്ക് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് കേസെടുത്ത് തദ്ദേശ സ്വയം ഭരണ വകുപ്പ് ഡയറക്ടർക്ക്  നോട്ടീസയച്ചു.

 

ഒറ്റ തവണ മാത്രം ഉപയോഗിക്കാൻ കഴിയുന്ന പ്ലാസ്റ്റിക് കണിക്കൊന്ന കേരളത്തിലെ മാലിന്യപ്രശ്നങ്ങൾ കൂടുതൽ ഗുരുതരമാക്കുമെന്നാണ് പരാതി. ഇത്തരം പ്ലാസ്റ്റിക് പൂക്കൾ വിഷുവിന് ശേഷം നദികളിൽ ഉപേക്ഷിക്കുക  വഴി നദികളും  മലിനമാകും.

 

രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് ഉത്തരവ്. മേയിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.പത്രവാർത്തയുടെ അടിസ്ഥാനത്തിൽ വി.ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close