KERALAlocaltop news

കാപ്പ ചുമത്തി ജയിലിലടച്ചു

കോഴിക്കോട് :

നിരവധി മയക്കുമരുന്ന്- കവർച്ചാ-കളവ് കേസുകളിൽ പ്രതിയായ ഒളവണ്ണ സ്വദേശി P.Aഅജ്നാസി(23)നെയാണ് DCP K E ബൈജുവിന്റെ സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും നല്ലളം ഇൻസ്പക്ടർ K A ബോസിന്റെ നേതൃത്വത്തിലുള്ള നല്ലളം പോലീസും ചേർന്ന് പിടികൂടിയത്.
വിചാരണ നടന്നുകൊണ്ടിരിക്കുന്ന ആറു കേസുൾപ്പെടെ പതിനഞ്ചോളംകേസിൽ പ്രതിയായിട്ടുള്ള ഇയാൾ ബൈക്കിൽകറങ്ങി നടന്ന് മൊബൈലും,പണവും കവരുന്നതിൽ വിരുതനാണ്.വിചാരണനടന്നു കൊണ്ടിരിക്കുന്നതിൽ കൂടുതലും കവർച്ചാകേസുകളാണ്.ടൗൺ സ്റ്റേഷനിലെ കവർച്ചാ കേസിൽ മൂന്നു വർഷം തടവ് ശിക്ഷ കിട്ടിയ ഇയാൾ അപ്പീൽ ജാമ്യത്തിലാണുള്ളത്. ആ കേസിൽ ഈയിടെ പോലീസിന് നേരെ വടിവാൾ വീശിയ സംഘത്തിൽ പെട്ട മുഹമ്മദ്സുറാക്കത്താണ് കൂട്ടുപ്രതി.

ജില്ലാ പോലീസ്മേധാവി DlG രാജ്പാൽമീണയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് ജില്ലാ കളക്ടറാണ് ഇയാൾക്കെതിരെ കാപ്പ ചുമത്താനുള്ള ഉത്തരവ് ഇറക്കിയത്. സിറ്റി സ്പെഷ്യൽ ബ്രാഞ്ച് ACP എ.ഉമേഷിന്റെ നേതൃത്വത്തിൽ ഇയാളെകുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് ജില്ലാപോലീസ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
നല്ലളം സ്വദേശിയായ അജ്നാസ് ഇപ്പോൾ കൊണ്ടോട്ടി സ്റ്റേഷൻ പരിധിയിൽ വാടകക്ക് താമസിച്ചു വരികയാണ്.എന്നാൽ വല്ലപ്പോഴും വീട്ടിൽ വരാറുള്ള ഇയാൾ പല സ്ഥലങ്ങലും കറങ്ങി നടക്കാറാണുള്ളത്. ഫോൺ ഉപയോഗിക്കാറില്ലാത്ത ഇയാളെ രണ്ടു ദിവസത്തോളം വീടിന്റെ പരിസരത്ത് നിരീക്ഷിച്ച് പ്രതിയെത്തിയ ഉടനെ വീട് വളഞ്ഞ് പിടി കൂടുകയായിരുന്നു.

സ്ഥിരമായി കേസുകളിൽ ഉൾപ്പെട്ട ശേഷം ജാമ്യത്തിൽ ഇറങ്ങി വീണ്ടും ഗുരുതര കുറ്റകൃത്യങ്ങൾ ചെയ്യുന്ന പ്രതികൾ സമൂഹത്തിന്റെ സുരക്ഷക്ക് ഭീഷണിയാവുന്നത്കണ്ട് ഗവൺമെൻറ് തലത്തിൽ കാപ്പ നിയമം കർശനമായി നടപ്പിൽ വരുത്താൻ തീരുമാനിക്കുകയും ജില്ലാപോലീസ് മേധാവികൾക്ക് ആയതിനുള്ള നിർദ്ദേശം നൽകുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ നിരവധി പേർക്കെതിരെയാണ് കാപ്പ ചുമത്തിയിട്ടുള്ളത്.കൂടാതെ നിരവധി ക്രമിനലുകളുടെ റിപ്പോർട്ട് പോലീസ് ശേഖരിച്ചു വരുന്നുണ്ട്.ഇവർക്കെതിരെയുള്ള റിപ്പോർട്ട് കളക്ടർക്ക് സമർപ്പിക്കാനുള്ള നടപടികൾ ചെയ്ത് കൊണ്ടിരിക്കുകയാണെന്ന് കമ്മീഷണർഅറിയിച്ചു.

സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സബ്ബ് ഇൻസ്പെക്ടർ ഒ.മോഹൻദാസ്SCPO മാരായ ഹാദിൽകുന്നുമ്മൽ,ശ്രീജിത്ത്പടിയാത്ത്, സുമേഷ് ആറോളി, ഷഹീർപെരുമണ്ണ, രാകേഷ്ചൈതന്യം അർജുൻ AK, നല്ലളം സ്റ്റേഷനിലെ SCPO രതീഷ് എന്നിവരാണ് പിടികൂടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close