
കോഴിക്കോട് : ഞായറാഴ്ച്ച രാത്രി പെയ്ത വേനൽ മഴയിൽ ടൗൺഹാൾ ചോർന്നൊലിച്ച സംഭവം കോഴിക്കോടിന് അപമാനകരമെന്ന് കോർപറേഷൻ പ്രതിപക്ഷ നേതാവ് കെ.സി. ശോഭിത, ഉപനേതാവ് കെ.മൊയ്തീൻ കോയ, വാർഡ് കൗൺസിലർ എസ്.കെ.അബൂബക്കർ എന്നിവർ പ്രതികരിച്ചു. 30 ലക്ഷം ചെലവ് വരുന്ന റിപ്പേർ പ്രവൃത്തി നടന്ന് രണ്ടാഴ്ച കഴിയും മുമ്പാണ് സംഭവം.തൽ സമയം ആഹ്വാൻ സെബാസ്റ്റ്യൻ പരിപാടി നടന്നു വരികയായിരുന്നു. റിപ്പേറിന് വേണ്ടി 4 മാസം ഹാൾ അടച്ചിട്ടതായിരുന്നതാണ്. ഇത്രയും സമയത്തിനുള്ളിൽ അറ്റകുറ്റപ്രവൃത്തി സൗകര്യപൂർവം നടത്തുവാൻ സമയം ഉണ്ടായിട്ടും ഇത്തരമൊരു ദുരിതത്തിന് അവസരം ഒരുക്കിയവരെ വെറുതെ വിട്ട് കൂട..കുറ്റകരമായ അനാസ്ഥയാണിത്. പ്രവൃത്തി നടക്കുമ്പോൾ ശരിയായി മേൽനോട്ടം ഉണ്ടായില്ലെന്ന് വ്യക്തമാണ്. ഉത്തരവാദികളെ കൊണ്ട് തന്നെ റിപ്പേർ നടത്തിക്കണം.