crimeKERALAlocaltop news

നഗരത്തിൽ വീണ്ടും ലഹരി വേട്ട:സ്കൂട്ടറിൽ സഞ്ചരിച്ച് ലഹരി കച്ചവടം നടത്തുന്നയാൾ 20.48 ഗ്രാം MDMA സഹിതം പിടിയിൽ

കോഴിക്കോട്  : രാമനാട്ടുകര വൈദ്യരങ്ങാടി ഭാഗത്ത് വില്പനക്കായി കൈവശം സൂക്ഷിച്ച MDMA യുമായി ഒരാൾ പിടിയിലായി. കണ്ണൂർ സ്വദേശി നാറാത്ത് തടത്തിൽ ഹൗസിൽ വിലാസമുള്ള വൈദ്യരങ്ങാടി വേലപ്പൻ മേനോൻ റോഡ് എൻ.വി ഹൗസിൽ താമസിക്കുന്ന മുഹമദ്ദ് നൗഫൽ ടി (39) നെ സിറ്റി നാർക്കോട്ടിക്ക് സെൽ അസി: കമ്മീഷണർ കെ. എ ബോസിൻ്റെ നേതൃത്വത്തിലുള്ള ഡാൻസാഫിൻ്റെ അന്വേക്ഷണത്തിൽ എസ്.ഐ മിഥുൻ എം.കെ യുടെ നേതൃത്വത്തിലുളള ഫറോക്ക് പോലീസ് പിടികൂടി.

വൈദ്യരങ്ങാടി വേലപ്പൻ മേനോൻ റോഡിൽ സ്കൂട്ടറിൽ ലഹരി മരുന്നുമായി വന്ന് വിൽപനക്ക് നിൽക്കുമ്പോഴാണ് ഇയാൾ പിടിയിലാവുന്നത് . 20.48 ഗ്രാം MDMA ഇയാളിൽ നിന്നും കണ്ടെടുത്തു
വിശ്വാസയോഗ്യമായവർ വാട്സ് ആപ്പിൽ ബന്ധപ്പെട്ടാൽ അവർ നിൽക്കുന്നയിടങ്ങളിൽ എത്തി. അവരെ സ്കൂട്ടറിൽ കയറ്റിയ ശേഷം സഞ്ചരിക്കുന്നതിനിടയിൽ പണം വാങ്ങി ലഹരി മരുന്ന് കൈമാറും എന്നിട്ട് മറ്റെവിടെയെങ്കിലും അവരെ ഇറക്കിവിടും ഇതാണ് രീതി. പുതിയ ആളുകളാണെങ്കിൽ പണം വാങ്ങിയതിന് ശേഷം റോഡരുകിൽ എവിടെ എങ്കിലും ഡ്രോപ്പ് ചെയ്ത് വച്ച ലഹരി മരുന്ന് അടങ്ങിയ കവറിൻ്റെ ഫോട്ടോയും , ലൊക്കേഷനും വാട്സ് ആപ്പിൽ അയച്ച് അവിടെ നിന്ന് എടുത്തോളാൻ പറയുന്നതാണ് മറ്റൊരു രീതി. രാമാനാട്ടുകര , മലപ്പുറം ഭാഗങ്ങൾ കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന നടത്തുന്ന സംഘത്തിലെ മുഖ്യ കണ്ണിയാണ് പിടിയിലായ നൗഫൽ. ലഹരി മരുന്ന് കേസിൽ പിടിക്കൂടുന്ന വരുമായി ബന്ധം കാണുന്ന നൗഫലിനെ രണ്ട് മാസത്തോളമായി ഡാൻസാഫ് ടീം നിരീക്ഷിച്ച് വരുകയായിരുന്നു . ഇയാൾ വൻതോതിൽ MDMA കൊണ്ട് വന്ന് 20 ഗ്രാം , 25 ഗ്രാം പാക്കറ്റുകളാക്കിയാണ് വിൽപന നടത്തുന്നത്. ഫറോക്ക് സ്റ്റേഷനിൽ റോബറി കേസും , കുണ്ടോട്ടി സ്റ്റേഷനിൽ NDPS കേസും നൗഫലിനുണ്ട്. ഇയാളെ പിടികൂടിയതിൽ രാമാനാട്ടുകര കേന്ദ്രീകരിച്ചുള്ള ലഹരി വിൽപന സംഘങ്ങളുടെ കൂടുതൽ സൂചന പോലീസിന് ലഭിച്ചിട്ടുണ്ട്.

ഡാൻസാഫ് സ്ക്വാഡിലെ എസ്.ഐ അവ്ദുറഹ്മാൻ കെ , എ.എസ് ഐ അനീഷ് മൂസ്സേൻവീട് , പി.കെ സരുൺകുമാർ, എം ഷിനോജ് ,ടി.കെ തൗഫീക്ക്, പി അഭിജിത്ത്, ഇ.വി അതുൽ , ഫറോക്ക് സ്റ്റേഷനിലെ എസ്.സി പി.ഒ മാരായ മുഹമദ് അഷ്റഫ്, ശന്തനു , സുകേഷ് എന്നിവരാണ് അന്വേക്ഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close