കോഴിക്കോട്: തിരുവനന്തപുരം സ്വർണ്ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് കൊടുവള്ളിൽ കസ്റ്റംസ് റെയിഡ്.നഗരസഭ കൗൺസിലർ കാരാട്ട് ഫൈസലിനെ ചോദ്യം ചെയ്യാനായി കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. .റെയിഡിൽ ചില രേഖകൾ കണ്ടെടുത്തിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യലിനായി ഫൈസലിനെ കൊച്ചി ഓഫീസിലേക്കാണ് കസ്റ്റംസ് കൊണ്ടുപോയത്. ലോക്കൽ പോലീസിനെ പോലും അറിയിക്കാതെ ഇന്ന് പുലർച്ചെ അതീവ രഹസ്യമായിട്ടായിരുന്നു കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പരിശോധന നടത്തിയത്.