കോഴിക്കോട്: കരിപ്പൂർ സ്വർണ്ണക്കടത്ത് കവർച്ചാ കേസ്: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. രാമനാട്ടുകര അപകടത്തിൽ മരിച്ചവരുൾപ്പെട്ട കരിപ്പൂർ സ്വർണ്ണക്കടത്ത് കവർച്ചാ കേസിൽ റിമാണ്ടിൽ കഴിയുന്ന 17 പ്രതികളുടെയും ജാമ്യാപേക്ഷ മുരളി കൃഷ്ണൻ ഡിസ്ട്രിക്റ്റ് ആന്റ് സെഷൻസ് ജഡ്ജ് മഞ്ചേരി തള്ളി. ടിപ്പറുൾപ്പെടെ പതിനാറോളം വാഹനങ്ങളും ഇരുപത്തി ആറോളം പ്രതികളെയും അറസ്റ്റ് ചെയ്ത കേസിൽ മുഴുവൻ പ്രതികളും നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ ആണുള്ളത്.മുമ്പ് മജിസ്ട്രേറ്റ് കോടതി മുഴുവൻ പ്രതികളുടെയും ജാമ്യാപേക്ഷ തള്ളിയിരുന്നു. അറസ്റ്റ് ചെയ്യാനുള്ള ബാക്കി പ്രതികളെ കുറിച്ചും ഒളിത്താവളങ്ങളെ കുറിച്ചും പോലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഒളിവിൽ കഴിയാൻ സഹായിച്ചവർക്കെതിരെ പോലീസ് നടപടി ആരംഭിച്ചിട്ടുണ്ട്.പ്രോസിക്യൂഷന് വേണ്ടി ഡിസ്ട്രിക്റ്റ് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ: പി സുരേഷ് ഹാജരായി.
Related Articles
Check Also
Close-
ആഹ്ലാദാരവം മുഴക്കി നാടുചുറ്റി കലോത്സവ സ്വർണ്ണക്കപ്പ്
January 9, 2023