കോഴിക്കോട് : കരിപ്പൂർ വിമാനത്താവള വികസനം പൂർത്തീകരിക്കാൻ കേന്ദ്ര സർക്കാറുമായി ഏത് നിലയ്ക്കുള്ള സഹകരണത്തിനും സംസ്ഥാനം തയ്യാറാണെന്ന് സ്പോർട്സ് – ഫിഷറീസ് – റയിൽവേ – എയർപ്പോർട്ട് വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. റൺവേ വികസനത്തിനായി അടിയന്തരമായി വേണ്ട പതിനാലര ഏക്കർ സ്ഥലം 6 മാസത്തിനുള്ളിൽ തന്നെ എത്ര തുക ചിലവായാലും ഏറ്റെടുത്ത് നൽകാൻ സംസ്ഥാനം തയ്യാറായാത് ഇതിന് ഉദാഹരണം. അനുമതി ലഭിക്കുകയായിരുന്നുവെങ്കിൽ കെ റെയിൽ ഈ രണ്ട് വർഷത്തിനുള്ളിൽ സ്ഥലമെടുപ്പ് അടക്കം പൂർത്തിയാക്കി പദ്ധതിയ്ക്ക് തുടക്കം കുറിക്കുമായിരുന്നു , എന്നാൽ 49 ശതമാനം ഓഹരിയുള്ള റെയിൽവേ പോലും രാഷ്ട്രീയ കാരണങ്ങളാൽ പദ്ധതിയോട് മുഖം തിരിഞ്ഞ് നിൽക്കുകയാണ്. ഇനിയൊരു ദേശീയ പാത വികസനം അടക്കം പ്രയാസകരമായ സംസ്ഥാനത്ത് കെ റെയിൽ പോലുള്ള പദ്ധതിയെ പ്രായോഗികമാകുകയുള്ളൂ. എന്നാൽ ബുള്ളറ്റ് ട്രെയിൻ ഹൈ സ്പീഡ് ട്രെയിൻ എന്നിവ മറ്റ് സംസ്ഥാനങ്ങൾക്ക് നൽകുമ്പോൾ കേരളത്തെ അവഗണിക്കുകയാണ്. എന്നാൽ കേന്ദ്രം റെയിൽവേ വികസനത്തിനടക്കം പറയുന്ന പല കാര്യങ്ങളും കേരളം സർവ്വാത്മനാ ചെയ്ത് കൊടുക്കാറുണ്ടെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് പുതുതായി രണ്ട് സ്റ്റേഡിയം കൂടി നിർമ്മിക്കും. 70 കോടി രൂപയുടെ അന്തർ ദേശീയ സ്റ്റേഡിയത്തിനായി രാമനാട്ട് കരയിൽ സ്ഥലം ലഭ്യമായാലുടൻ പണി തുടങ്ങും ചേവായൂരിലെ ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമ്മാണവും സാങ്കേതിക തടസ്സം നീങ്ങിയാൽ തുടങ്ങും. മാവൂർ ഗ്വാളിയോർ റയോൺസ് സ്ഥലത്ത് സ്പോർട്സ് സിറ്റിയ്ക്ക് ബിർള ഗ്രൂപ്പ് താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിനെ പൂർണ്ണമായും പിന്താങ്ങുന്ന നിലപാടാണ് സർക്കാറിനുള്ളത്. വികസന പ്രവർത്തനങ്ങളിൽ സ്വകാര്യ നിക്ഷേപമാകാം എന്നാൽ പൊതുമേഖലയടക്കം പൂർണ്ണമായും സ്വകാര്യ മേഖലയ്ക്ക് വിട്ടു കൊടുക്കുന്നതിനാണ് എതിർപ്പെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ചേംബർ ഹാളിൽ നടന്ന ചടങ്ങിൽ
ചേംബർ പ്രസിഡന്റ് റാഫി പി ദേവസ്സി അധ്യക്ഷത വഹിച്ചു. മുൻ ചേംബർ പ്രസിഡന്റ്മാരായ സി ഇ ചാക്കുണ്ണി, സുബൈർ കൊളക്കാടൻ , ടി പി അഹമ്മദ് കോയ , ഐപ്പ് തോമസ്, എം മുസമ്മിൽ പ്രസംഗിച്ചു. ഡോ.കെ മൊയ്തു സ്വാഗതവും സെക്രട്ടറി എ പി അബ്ദുല്ലക്കുട്ടി നന്ദിയും പറഞ്ഞു.