KERALAlocaltop news

സർക്കാർ പ്രഖ്യാപിച്ച മോറട്ടോറിയം ബേങ്കുകൾ നടപ്പിലാക്കണം: കർഷക കോൺഗ്രസ്

താമരശേരി:

ഉരുൾപൊട്ടലിനെ തുടർന്ന്
കേരള സർക്കാർ പ്രഖ്യാപിച്ച മൊറട്ടോറിയം ബേങ്കുകൾ നടപ്പിലാക്കണമെന്ന് കർഷക കോൺഗ്രസ്.
മലയോര മേഖലയിലെ ആറുവില്ലേജുകളിൽ മൊറൊട്ടോറിയം പ്രഖ്യാപിച്ചു കൊണ്ട്
2025 മാർച്ച് 15 നാണ് സർക്കാർ ഉത്തരവിറക്കിയത്.2026 മാർച്ച് വരെ കാലാവധി നിലനിൽക്കെ പല ബേങ്കുകളും റവന്യൂ റിക്കവറി നടപടികളുമായി മുന്നോട്ട് പോവുകയാണെന്ന് കർഷക കോൺഗ്രസ് ആരോപിച്ചു.കേരള സർക്കാർ പ്രഖ്യാപിച്ച ദുരിതാശ്വാസ സഹായം ഒരു വർഷമായിട്ടും ലഭിക്കാത്ത കർഷക ജനതയെ മൊറോട്ടോറിയം നൽകാതെ ബേങ്കുകളും ദ്രോഹിക്കുന്നതായി കർഷക കോൺഗ്രസ്‌ ആരോപിച്ചു .അഡ്വ.
ബിജു കണ്ണന്തറ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. രവീഷ് വളയം അധ്യക്ഷത വഹിച്ച പരിപാടിയിൽ അസ്‌ലം കടമേരി സ്വാഗതം പറഞ്ഞു. ക്യാമ്പിൽ കെ കെ അബ്ദുള്ള മാസ്റ്റർ സംഘടനാ വിഷയത്തിൽ ക്ലാസ്സെടുത്തു. എൻ പി വിജയൻ, ജോസ് കാരുവേലി,എൻ ,സദാശിവൻ സി എം, കമറുദ്ധീൻ അടിവാരം സി പി നാരായണൻ, നാണു വളയം,പട്ടയാട്ട് അബ്ദുള്ള,, ദാമോദരൻ വി വി, അനന്ദൻ കുനിയിൽ, കെ വി പ്രസാദ്, സോജൻ ആലക്കൽ, സണ്ണി കുഴമ്പാല, ശരീഫ് വെളിമണ്ണ, ടി എൻ അബ്ദുൾ നാസർ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close