
കോഴിക്കോട്:
കേരളത്തിലെ പ്രധാന കൃഷിമേഖലയായ റബ്ബറും നെൽ കൃഷിയും ഇപ്പോൾ പ്രതിസന്ധിയിലാണ്. തെരഞ്ഞെടുപ്പിന് മുന്നോടിയായി എൽ.ഡി.എഫ് സർക്കാർ കർഷകർക്ക് നൽകിയ വാഗ്ദാനങ്ങൾ നടപ്പിലാക്കാതെ വെറും പത്രികയിലെ വാക്കുകളായി മാറിയതാണെന്ന് കർഷക കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ മാജുഷ് മാത്യു. കോഴിക്കോട്ട് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് പത്രികയിൽ റബ്ബറിന് ₹250 അടിസ്ഥാന വില ഉറപ്പാക്കുമെന്ന് എൽ.ഡി.എഫ് സർക്കാർ പ്രഖ്യാപിച്ചിരുന്നു. “റബ്ബറിന്റെ വില സ്ഥിരതയ്ക്കായി സംസ്ഥാന സർക്കാർ ഇടപെടും” എന്നതായിരുന്നു വാഗ്ദാനം. എന്നാൽ സംസ്ഥാന ബജറ്റിൽ അതിന് ആവശ്യമായ ഫണ്ട് വകയിരുത്താതെ കർഷകരെ വഞ്ചിക്കുന്ന നടപടിയാണ് സർക്കാരിന്റെ ഭാഗത്തുള്ളത്.
സംസ്ഥാനത്തിന്റെ 2024-25 സാമ്പത്തിക വർഷം ബജറ്റില്‍ കൃഷി മേഖലക്ക് (specifically “traditional agriculture sector”) ₹1,698.30 കോടി വകയിരുത്തിയാണ് പ്രഖ്യാപിച്ചത്.അതില്‍ റബ്ബർ കർഷകര്‍ക്കായുള്ള പ്രത്യേക സബ്സിഡി “റബ്ബർ ഉത്പാദന പ്രോത്സാഹന പദ്ധതി” ക്കായി ₹600 കോടി ആയി വകയിരുത്തിയിട്ടുള്ളത് ഇതും താങ്ങുവിലയും യാതൊരു ബന്ധവുമില്ല. ഔദ്യോഗികമായി “റബ്ബർ കർഷകർക്ക് നേരിട്ടുള്ള താങ്ങുവില ഉറപ്പാക്കലിന്” പ്രത്യേക ഫണ്ട് വകയിരുത്തുകയാണെന്ന് സംസ്ഥാന ബഡ്ജറ്റിൽ വ്യക്തമായി പറയുന്ന രേഖകള്‍ ഒന്നും നമുക്കു ലഭ്യമല്ല. പ്രോത്സാഹന തുക മാത്രമാണ് ഫലമായി വന്നിരിക്കുന്നത്.ഇതിൽനിന്നു തന്നെ ഇതൊക്കെ ശുദ്ധ തട്ടിപ്പാണെന്നു നമുക്ക് മനസിലാക്കാം. നിലവിൽ കർഷകർക്ക് ലഭിക്കുന്ന റബ്ബർ വില ₹180-₹200 വരെ മാത്രമാണ്. ഉൽപ്പാദന ചെലവിനേക്കാൾ വളരെ താഴെയാണ് ഈ നിരക്ക്. കർഷകർ പറയുന്നു — “വില സ്ഥിരതാ പദ്ധതി ഒരു രാഷ്ട്രീയ പ്രചാരണ ആയുധമായി മാത്രം ഉപയോഗിച്ച് സർക്കാരിന് കർഷകരെ വഞ്ചിക്കാനാണ് കഴിഞ്ഞത്.”
അതുമാത്രമല്ല നെല്ലിൽന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല സർക്കാർ പ്രഖ്യാപിച്ച നെല്ലിന്റെ വില ₹28 രൂപ കിലോഗ്രാമിന് ആയിട്ടും, പാലക്കാട്, തൃശൂർ ഉൾപ്പെടെയുള്ള പ്രധാന നെൽ ഉത്പാദന മേഖലകളിൽ സപ്ലൈകോ ഇന്നേവരെ ശേഖരണം ആരംഭിച്ചിട്ടില്ല.കൊയ്ത്ത് കഴിഞ്ഞിട്ട് ഒരുമാസത്തിലധികമായി നെൽ സംഭരണം ആരംഭിച്ചിട്ടില്ല. സൂക്ഷിച്ച വെച്ച നെല്ലൊക്കെ മഴയിൽ നശിച്ചിരിക്കുകയാണ്. ഓപ്പൺ മാർക്കറ്റിൽ ₹15 രൂപയ്ക്ക് വിൽക്കേണ്ടി വരുന്ന സ്ഥിതിയാണ്.”തുലാമാസത്തിലെ തുടർച്ചയായ മഴ മൂലം, നെൽ കർഷകർക്ക് കഴിഞ്ഞ വർഷത്തേതിനേക്കാൾ കൂടുതലാണ് നഷ്ടം. നിലത്ത് സൂക്ഷിച്ചിട്ടുള്ള പായകളും ശേഖരിക്കാതെ കിടക്കുന്ന തളികകളും നശിച്ച നിലയിലാണ്.
അതിനിടെ റബ്ബർ കർഷകർ വില ഇടിവും ചെലവുയർച്ചയും ഒരുമിച്ച് നേരിടുമ്പോൾ, കൃഷി വകുപ്പിന്റെ ഈ മൗനം പ്രധിഷേധാർഹമാണ്.
റബ്ബറിന് വാഗ്ദാനപ്രകാരം ₹250 അടിസ്ഥാനവില ഉടൻ നടപ്പിലാക്കണം.
നെൽ സംഭരണം അടിയന്തരമായി ആരംഭിച്ച് നശിച്ച വിളകൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിക്കണം.
കർഷകരെ പ്രതിനിധീകരിക്കുന്ന സംഘടനകളെ ഉൾപ്പെടുത്തി വിലസ്ഥിരതാ ബോർഡ് പുനരുജ്ജീവിപ്പിക്കണം. എന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാർത്താ സമ്മേളനത്തിൽ കർഷക കോൺഗ്രസ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് അഡ്വ. ബിജു കണ്ണന്തറ, സംസ്ഥാന സെക്രട്ടറി എൻ പി വിജയൻ, ജില്ലാ സംഘടനാ സെക്രട്ടറി അസ്ലം കടമേരി എന്നിവരും പങ്കെടുത്തു




