KERALAlocaltop news

വാർഡ് തല യൂണിറ്റ് കമ്മിറ്റികൾ ; കോൺഗ്രസ്സിന്റെ ഉൾത്തുടിപ്പായി കർഷക കോൺഗ്രസ്

 

കോഴിക്കോട് : ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലേയും എല്ലാ വാർഡുകളിലും, അടുത്തടുത്ത് താമസിക്കുന്ന പരമാവധി 20 കോൺഗ്രസ്സു കാരായ കർഷകരെ ചേർത്ത് കൊണ്ട് ഒന്നോ ഒന്നിലധികമോ യൂണിറ്റ് കമ്മിറ്റികൾ രൂപീകരിച്ച്‌ കോൺഗ്രസ്സിന്റെ ഉൾത്തുടിപ്പായി മാറാൻ ഒരുങ്ങുകയാണ് കർഷക കോൺഗ്രസ്സ് എന്ന് കർഷക കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് അഡ്വ ബിജു കണ്ണന്തറ
പ്രസ്താവിച്ചു.
ഇതിനായി കോഴിക്കോട് ജില്ലയെ മാതൃകാ ജില്ലയായി തിരഞ്ഞെടുത്ത് സംസ്ഥാന സെക്രട്ടറി ആർ പി രവീന്ദ്രനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കൂരാച്ചുണ്ട്, കാന്തലാട് വില്ലേജുകളിൽ 1970 ലെ സർവ്വേ പ്രകാരമുള്ള
റെവന്യൂ ഭൂമികൾ 1977 ൽ വനം വകുപ്പ് ഏകപക്ഷീയ നടത്തിയ സർവ്വേ അനുസരിച്ച് വനഭൂമിയായി കണക്കാക്കി അത്തരം ഭൂമികൾക്ക് തണ്ടപ്പേർ നൽകാത്തതിനെയും, കടുവാ സാന്ത്രത കൂടുതൽ ഉള്ള (7.7 per 100 sq km ക്യാമറ ട്രാപ്പ് പ്രകാരം 82.14%) വയനാട് ലാൻഡ് സ്‌കേപ്പ് ഒഴിവാക്കി ചക്കിട്ടപാറ, ചെമ്പനോട ഭാഗത്ത് സഫാരി പാർക്ക് എന്ന ഓമനപ്പേരിൽ കടുവാ സാങ്കേത ത്തിനായി കൃഷിഭൂമി വനഭൂമിയാക്കാൻ ശ്രമിക്കുന്നതിനെയും അദ്ദേഹം അപലപിച്ചു.

ബഹു: സുപ്രീം കോടതി കുറ്റക്കാരനല്ലെന്ന് കണ്ട് 2015 ൽ കുറ്റവിമുക്തനാ
ക്കിയ കേസിൽ
കിസാൻ കോൺഗ്രസ്സ്
ദേശീയ പ്രസിഡണ്ട് സുഖ് പാൽ സിംഗ് ഖൈര, MLAയെ
രാഷ്ട്രീയ പകപോക്കലിന്റെ
ഭാഗമായി കള്ളക്കേസിൽ പ്പെടുത്തി അറസ്റ്റ് ചെയ്ത പഞ്ചാബിലെ AAP സർക്കാർ നടപടിയിൽ
പ്രതിഷേധിച്ച്
എല്ലാ നിയോജകമണങ്ങളിലും 3.10.23 ന് പ്രതിഷേധയോഗങ്ങൾ നടത്താനും കർഷക കോൺഗ്രസ്സിന്റെ കോഴിക്കോട് ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്തു.

ജില്ലാ പ്രസിഡണ്ട് അദ്ധ്യക്ഷം വഹിച്ച യോഗം സംസ്ഥാന വൈസ് പ്രസിഡണ്ട് ഹബീബ് തമ്പി ഉത്ഘാടനം ചെയ്തു. സംസ്ഥാന ഭാരവാഹികളായകൊരങ്ങോട്ട് മൊയ്‌ദു, രാജശേഖരൻ
ആർ പി രവീന്ദ്രൻ, വേണുഗോപാലൻ നായർ ജില്ലാ ഭാരവാഹികളായ സി എം സദാശിവൻ, റോബർട്ട്‌ നെല്ലിക്കതെരുവിൽ, അഗസ്റ്റിൻ ജോസഫ്, സന്തോഷ്‌കുമാർ പി ടി , രാജൻ ബാബു പി എം സണ്ണി കുഴമ്പാല
പ്രവീൺ ശിവപുരി, ജയദേവൻ അയനിക്കാട്, പുഷ്പ വേണി,
ഇ കെ നിധീഷ്, രജീഷ് പുതുക്കുടി, പി എ ചാക്കോ പിള്ളച്ചിറ, രവി പ്ലാപ്പറ്റ നിയോജകമണ്ഡലം പ്രസിഡണ്ടുമാരായ സുനിൽ പ്രകാശ്, സുജിത് കറ്റോട്, എൻ അഹമ്മദ്, എൻ കെ ബാബു, ഷെരീഫ് വെളിമണ്ണ,
സോജൻ ആലക്കൽ,
എന്നിവർ സംസാരിച്ചു.
ജില്ലാ ജനറൽ സിക്രട്ടറി അസ്‌ലം കടമേരി സ്വാഗതവും, സിക്രട്ടറി കമറുദ്ധീൻ അടിവാരം നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close